- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യൂസിക് ആൽബം മാർപ്പാപ്പയ്ക്കു സമർപ്പിച്ച് സിസ്റ്റർ ക്രിസ്റ്റീന; ദൈവത്താൽ സ്പർശിക്കപ്പെട്ട അനുഭവമെന്ന് ഇറ്റലിയുടെ പാടുന്ന കന്യാസ്ത്രീ
റോം: ദ വോയ്‌സ് ഇറ്റലിയിലൂടെ ലോകപ്രശസ്തയായ പാടുന്ന കന്യാസ്ത്രീ സിസ്റ്റർ ക്രിസ്റ്റീന തന്റെ ആദ്യത്തെ ആൽബം ഫ്രാൻസീസ് മാർപ്പാപ്പയ്ക്കു സമർപ്പിച്ചു. വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോഴാണ് സിസ്റ്റർ ക്രിസ്റ്റീന തന്റെ ആദ്യ ആൽബത്തിന്റെ സിഡി പോപ്പിന് നൽകിയത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപ്പാപ്പ വിശ്വാസികൾക്
റോം: ദ വോയ്‌സ് ഇറ്റലിയിലൂടെ ലോകപ്രശസ്തയായ പാടുന്ന കന്യാസ്ത്രീ സിസ്റ്റർ ക്രിസ്റ്റീന തന്റെ ആദ്യത്തെ ആൽബം ഫ്രാൻസീസ് മാർപ്പാപ്പയ്ക്കു സമർപ്പിച്ചു. വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോഴാണ് സിസ്റ്റർ ക്രിസ്റ്റീന തന്റെ ആദ്യ ആൽബത്തിന്റെ സിഡി പോപ്പിന് നൽകിയത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപ്പാപ്പ വിശ്വാസികൾക്ക് പ്രതിവാര ദർശനം നൽകുന്ന സമയത്താണ് സിസ്റ്റർ ക്രിസ്റ്റീന സിഡി സമർപ്പിച്ചത്.
മാർപ്പാപ്പയ്ക്ക് ഹസ്തദാനം നൽകാനും അല്പനേരം സംസാരിക്കാനും സിസ്റ്റിന് സാധിച്ചു. അതേസമയം ദൈവത്താൽ സ്പർശിക്കപ്പെട്ട അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് സിസ്റ്റർ ക്രിസ്റ്റീന വെളിപ്പെടുത്തി. അടുത്ത തവണ മാർപ്പാപ്പയ്ക്കു വേണ്ടി പാടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും സിസ്റ്റർ വ്യക്തമാക്കി.
പ്രശസ്ത പോപ്പ് ഗായിക മഡോണയുടെ ലൈക്ക് എ വെർജിൻ എന്ന പ്രശസ്ത ഗാനവും സിസ്റ്റർ ക്രിസ്റ്റീനയുടെ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത മ്യൂസിക്കൽ കമ്പനിയായ യൂണിവേഴ്‌സലാണ് ഇരുപത്താറുകാരിയായ സിസ്റ്റർ ക്രിസ്റ്റീനയുടെ ആൽബം വിപണിയിലെത്തിച്ചത്. പതിനൊന്നിന് ആൽബം പുറത്തിറങ്ങി.