സ്വകാര്യ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയ്ക്കിടയിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് സംഗീത സമവിധായകൻ ശരത്. ഷോ നടക്കുന്നതിനിടെ ദേവ് പ്രകാശ് എന്ന മത്സരാർത്ഥിയുടെ പ്രകടനം വിലയിരുത്തുന്നതിനിടയിലാണ് ശതത് പൊട്ടിക്കരഞ്ഞത്. രവിന്ദ്ര ജെയിൻ ഈണമിട്ട് കെ ജെ യേശുദാസ് പാടിയ 'ജബ് ദീപ് ജനെ ആനാ' എന്ന ഗാനമാണു മത്സരാർത്ഥി ഷോയിൽ പാടിയത്.

ഈ പാട്ട് തിരഞ്ഞെടുത്തതിൽ താൻ ഒത്തിരി സന്തോഷവാനാണെന്നും അതിൽ മത്സരാർത്ഥിയെ അഭിനന്ദിക്കുകയുമായിരുന്നു. എന്നാൽ രവിന്ദ്ര ജെയിൻ എന്ന സംഗീത സംവിധായകൻ അന്ധനായിരുന്നു എന്നും അദ്ദേഹത്തിന്റെ ഒരുപാട് ഗാനാങ്ങൾ ദാസേട്ടൻ പാടിട്ടുണ്ട്. താങ്കൾക്കു കാഴ്ച ലഭിച്ചാൽ എന്താണ് ആദ്യം കാണേണ്ടത് എന്ന ചോദ്യത്തിന് എനിക്കു യേശുദാസിനെയാണു കാണെണ്ടത് എന്നു രവിന്ദ്ര ജെയിൻ പറഞ്ഞു എന്ന ശരത് പറഞ്ഞു.

യേശുദാസിനെ കുറിച്ചു വചാലനായ ശരത് പിന്നാലെ പൊട്ടിക്കരയുകയായിരുന്നു. ശരത് വീകാരാധീനായത് മറ്റു മത്സരാർത്ഥികളേയും വിധികർത്താക്കളെയും അൽപനേരത്തേക്കു ഞെട്ടിച്ചു. അടുത്തിരുന്ന മറ്റു വിധികർത്താകൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. ദാസേട്ടന്റെ പാട്ടിനോടുള്ള സ്നേഹമാണു കണ്ണിൽ കൂടി വരുന്നതെന്ന് വിധി കർത്താവായ സുജാത പറഞ്ഞു. ദാസേട്ടന്റെ പാട്ടുകാളെക്കുറിച്ചു ഓർമ്മിച്ചതിനാലാണു താൻ ആവശ്യമില്ലാതെ ഇമോഷ്ണലായതെന്നും ശരത് വേദിയിൽ പറഞ്ഞു.