ലയാളത്തിലെ യുവഗായകരിൽ മുൻ നിരയിലുള്ള രാകേഷ് ബ്രഹ്മാനന്ദനും, സംഗീത പ്രഭുവും പങ്കെടുക്കുന്ന 'ബ്രഹ്മാനന്ദം' എന്ന സംഗീത സന്ധ്യ, BKS നാദബ്രഹ്മം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 7 വെള്ളിയാഴ്‌ച്ച വൈകീട്ട് 7.30 ന് Diamond Jubilee ഹാളിൽ അവതരിപ്പിക്കുന്നു.

വേറിട്ട ആലാപന ശൈലിയിലൂടെ മലയാള പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ അനുഗ്രഹീത ഗായകൻ ബ്രഹ്മാനന്ദന്റെ നിത്യഹരിത ഗാനങ്ങളോടൊപ്പം മറ്റു ഗാനങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ഗാനമേളയിൽ ഇവരെ കൂടാതെ ബഹ്റൈനിലെ അറിയപ്പെടുന്ന മറ്റു ഗായികാ ഗായകന്മാരും അണി നിരക്കുന്നു.

മനോജ് വടകരയുടെ നേതൃത്വത്തിൽ Tunes Orchestra പിന്നണി സംഗീതം ഒരുക്കുന്ന ഈ സംഗീത നിശയിലേക്ക് ഏവർക്കും സ്വാഗതം...കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.ശ്രീഹരി, കൺവീനർ നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ് (39799644)