രിക്കലും മറക്കാനാവാത്ത ഒരുപിടി ഗാനങ്ങൾ കോർത്തിണക്കി മലയാളം അഭിമാന പുരസരം ഐറിഷ് മലയാളികൾക്കായി നൽകുന്ന മനോഹരമായ ഒരു സംഗീത സന്ധ്യ ജൂലൈ 16 ഞായറാഴ്ച വൈകിട്ട് 6 മുതൽ പാമേ സ് ടൗണിൽ അരങ്ങേറുന്നു.

ഐറിഷ് മലയാളികളുടെ സ്വകാര്യ അഭിമാനമായ സാബു ജോസെഫും ,ശ്രി ബിനു കെപിയും നേതൃത്വം നൽകി അയർലണ്ടിലെ മറ്റു പ്രമുഖ ഗായകരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ മനോഹര കലാ സന്ധ്യ മലയാളം ഒരുക്കുന്നത്.കരോക്കെ ഗാനമേള അരങ്ങ് വാഴുന്ന ഈ കാലത്ത് സംഗീത പ്രേമികൾ എന്നും ഇഷ്ടപ്പെടുന്ന സംഗീതോപകരണങ്ങളുടെ അകമ്പടിയോടു കൂടിയ തികച്ചും വ്യത്യസ്തമായ ഒരു സായാഹ്നം തന്നെയാണ് ജൂലൈ 16 ന് അരങ്ങേറുന്നത്.

അനശ്വര സംഗീതം നമുക്ക് സമ്മാനിച്ച പ്രതിഭകളെ സ്മരിക്കാൻ, കേൾക്കാനെന്നും കൊതിക്കുന്ന ഗാനങ്ങളുടെ കൂടെ ഒരു നല്ല സായാഹ്നം പങ്കിടാൻ ,ഏവരെയും മലയാളം ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു .

സംഗീത സന്ധ്യയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ എവർക്കും ബന്ധപ്പെടാവുന്നതാണ് .
Pradeep -0871390007
Alex-0860144927
Vijay-0877211654.