- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളോണിൽ സംഗീതസായാഹ്നം 'വിശുദ്ധ ചാവറയച്ചൻ' ജൂൺ 26 ന്
കൊളോൺ: ജർമൻ മലയാളികൾക്ക് സംഗീതത്തിന്റെ വസന്തവുമായി കേരളാ പീപ്പിൾസ് ആർട്‌സ് ക്‌ളബ് ജർമനി (കെപിഎസി ജർമനി) വീണ്ടും വേദിയൊരുക്കുന്നു.ഭാരതത്തിന്റെ ആദ്യത്തെ വിശുദ്ധനായ ചാവറയച്ചന് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള 'വിശുദ്ധ ചാവറയച്ചൻ' എന്ന സംഗീത സായാഹ്നത്തിൽ മലയാള ചലച്ചിത്ര ശാഖയിലെ പഴയ തലമുറക്കാരിൽ പ്രമുഖരായ ജെ.എം രാജു, ഭാര്യ ലത (പിന്നണി ഗായ
കൊളോൺ: ജർമൻ മലയാളികൾക്ക് സംഗീതത്തിന്റെ വസന്തവുമായി കേരളാ പീപ്പിൾസ് ആർട്‌സ് ക്‌ളബ് ജർമനി (കെപിഎസി ജർമനി) വീണ്ടും വേദിയൊരുക്കുന്നു.
ഭാരതത്തിന്റെ ആദ്യത്തെ വിശുദ്ധനായ ചാവറയച്ചന് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള 'വിശുദ്ധ ചാവറയച്ചൻ' എന്ന സംഗീത സായാഹ്നത്തിൽ മലയാള ചലച്ചിത്ര ശാഖയിലെ പഴയ തലമുറക്കാരിൽ പ്രമുഖരായ ജെ.എം രാജു, ഭാര്യ ലത (പിന്നണി ഗായിക ശാന്താ പി.നായരുടെ മകൾ) എന്നിവർക്കൊപ്പം പുതിയ തലമുറയിലെ അറിയപ്പെടുന്ന ഗായകനായ കെ.ജെ. ജീമോനുമാണ് ഗാനങ്ങൾ ആലപിക്കുന്നത്. ക്രിസ്തീയ ഗാനങ്ങൾക്കു പുറമെ ആത്മാവിനെ തൊട്ടുണർത്തുന്ന മധുരമൂറുന്ന പഴയ സിനിമാ ഗാനങ്ങളും വേദിയിൽ പുനർജ്ജനിക്കപ്പെടുന്നതിനൊപ്പം മനം മയക്കുന്ന കഥക്, ബോളിവുഡ് നൃത്തങ്ങൾ വേദിയിൽ അരങ്ങേറും. കാനായിലെ കല്യാണനാളിൽ, കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്.... യേശുദാസിന്റെ കണ്ഠതംബുരുവിൽക്കൂടി ഒഴുകി വന്ന എക്കാലത്തേയും ഹിറ്റായ ക്രിസതീയഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ച ജെ.എം രാജുവിന്റെ ഏറ്റവും പുതിയ ക്രിസതീയ ആൽബം 'വിശുദ്ധ ചാവറയച്ചൻ' എന്ന സിഡിയുടെ പ്രകാശനകർമ്മവും പരിപാടിക്കിടയിൽ നടക്കും.
കൊളോൺ ഓസ്റ്റ്‌ഹൈമിലെ ഹൈന്റിഷ് ഹൈനെ ഗിംനാസിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജൂൺ 26 ന് (വെള്ളി) വൈകുന്നേരം 5.30 ന് പരിപാടി ആരംഭിക്കും.
മലയാള ചലച്ചിത്ര ലോകത്തെ പിന്നണി ഗായകരായ എം.ജി ശ്രീകുമാർ, കെ.എസ്.ചിത്ര, മധു ബാലകൃഷ്ണൻ, അഫ്‌സൽ, നടൻ കലാഭവൻ മണി, നാദിർഷാ, സാജു കൊടിയൻ, നടി ജ്യോതിർമയി തുടങ്ങിയവർക്ക് ജർമനിയിൽ സ്‌റ്റേജ് ഷോ ഒരുക്കിയ കെപിഎസി ജർമനിയുടെ പുതിയ സംരംഭത്തിലേയ്ക്ക് എല്ലാ കലാസ്വാദകരേയും സംഗീത പ്രേമികളെയും സംഘാടകർ സ്‌നേഹപൂർവം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ജോസ് കുമ്പിളുവേലിൽ (പ്രസിഡന്റ്) 02232 962366, തോമസ് അറമ്പൻകുടി (ജനറൽ സെക്രട്ടറി) 0221 4002390, കുഞ്ഞുമോൻ പുല്ലങ്കാവുങ്കൽ(ടഷ്രറാർ) 02234 57858, തോമസ് പഴമണ്ണിൽ (വൈസ് പ്രസിഡന്റ്) 0221 962000, ജോൺ പുത്തൻവീട്ടിൽ (ആർട്‌സ് സെക്രട്ടറി) 0226347060, മാത്യു ചെറുതോട്ടുങ്കൽ (സെക്രട്ടറി) 0201 480176, ജോണി അരീക്കാട്ട് (കോർഡിനേറ്റർ) 0221 96232699, മാത്യു തൈപ്പറമ്പിൽ (ജോ.ട്രഷറാർ 0221 680 2703.
വേദി: HeinrichHeineGymnasium,Hardtgenbuscher Kirchweg 100, 51106 Köln - Ostheim