ന്യൂയോർക്ക്: സോളിഡ് ആക്ഷൻ ടിവി യു.എസ്.എ. യുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് ഓഫ് കമ്മ്യൂണിറ്റി യു.എസ്.എ.യും അമേരിക്കൻ ബിസിനസ്സ് റഫറൽ നെറ്റ് വർക്കുമായി ചേർന്ന് Asianet, Pravasi TV, Jaihind TV, JUS Punjabi TV, Power Vision USA എന്നീ ചാനലുകളുടെ സഹകരണത്തോടെ നടത്തുന്ന അടുത്ത മ്യൂസിക്, ഡാൻസ്& ടാലന്റ് ഷോയും അവാർഡ് നിശയും 2017 സെപ്റ്റംബർ 24, വൈകുന്നേരം അഞ്ചിന് ന്യൂയോർക്കിലെ ടൈസൻ സെന്ററിൽ (26N, Tyson Ave, Floral Park) വച്ച നടത്തുവാനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

റവ.ജോൺ തോമസ്, വി എം.ചാക്കോ, കൃപാൽ സിങ്ങ്, സുഭാഷ് കപാഡിയ, ഹേമന്ദ് ഷാ, അമിത കർവ്വാൾ, ഹേമ വിരാനി എന്നിവർ ഈ ഷോയുടെ മുഖ്യ ആകർഷണമാകും. പ്രവേശനം തികച്ചും സൗജന്യമായ ഈ ഷോയിലേക്ക് ന്യൂയോർക്ക് സ്റ്റേറ്റിലുള്ള എല്ലാവരേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഈ വർഷം ഗ്രാജ്വേറ്റ് ചെയ്ത മികച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ ഈ ഷോയിൽ വിതരണം ചെയ്യുന്നതാണ്. ഈ ഷോയിൽ വച്ച് മികച്ച കർഷകർക്കുള്ള അവാർഡ് വിതരണം ചെയ്യപ്പെടുന്നു. ന്യൂയോർക്ക്‌ ്രൈടസ്റ്റേറ്റ് ഏരിയയിലുള്ളവർക്കാണ് അവസരം.

ഇതിൽ പങ്കെടുക്കുവാനും അവാർഡിനായി അപേക്ഷിക്കുവാനും ആഗ്രഹിക്കുന്നവർ വിശദവിവരങ്ങളുമായി എത്രയും വേഗം ഞങ്ങളുമായി ബന്ധപ്പെടുക. അവാസന തിയ്യതി 2017 സെപ്റ്റംബർ 10. വിളിക്കേണ്ട നമ്പർ; ഷാജി 9178686960, Email:2017ihv@gmail.com