ഡാളസ്: അമേരിക്കൻ മലയാളികൾക്ക് എന്നും നല്ല കലാവിരുന്ന്ഒരുക്കിയിട്ടുള്ള താര ആർട്‌സിന്റെ ബാനറിൽ ത്രീ സ്റ്റാർ മീഡിയ ആൻഡ്എന്റർടൈന്മെന്റ് അവതരിപ്പിക്കുന്ന ഷോ 2017 ഡാളസിൽ ഒക്ടോബർ 15ഞായറാഴ്ച വൈകീട്ട് 5.30 ന് ഡാളസിലെ കോപ്പേൽ സെന്റ്. അൽഫോൻസാപള്ളിയുടെ ഓഡിറ്റോറിയത്തിൽവെച്ച് നടത്തപ്പെടുന്നു.

തെന്നിന്ത്യൻ ഭാഷകളിലെ ചലച്ചിത്ര ലോകത്ത് നിറസാന്നിധ്യമായവിനീത്-ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നനൃത്തച്ചുവടുകളോടൊപ്പം സംഗീതത്തിന്റെ സ്വപ്നലോകത്തിലേക്കുകൂട്ടികൊണ്ടുപോകുവാൻ ഐഡിയ സ്റ്റാർ സിംഗർ ജേതാവ് വിവേകാനന്ദനുംകൂട്ടരും, ഹാസ്യത്തിന്റെ തേന്മലർ പൊഴിക്കുവാൻ കലാഭവൻ പ്രജോദ്,സുബി സുരേഷ് തുടങ്ങി ഒട്ടനവധി മിനിസ്‌ക്രീനിലെ മിന്നിത്തിളങ്ങുന്നതാരങ്ങൾ ഒരുക്കുന്ന സംഗീത ഹാസ്യ നൃത്തസന്ധ്യയാണ് ഡാളസിലെകലാസ്വാദകർക്കായി ഒരുക്കുന്നത്.

പ്രസ്തുത പ്രോഗ്രാമിലേക്ക് എല്ലാവരെയുംക്ഷണിക്കുന്നതായി ഷാജി രാമപുരം,അലക്‌സ് അലക്‌സാണ്ടർ, ദീപക് കൈതക്കപ്പുഴ,സുകു വർഗീസ്, ലൈജു തോമസ്, റോബിൻ വർഗീസ്, ജോൺ.റ്റി. എന്നിവർഅറിയിച്ചു.