- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്മരിക സംഗീതത്തിന്റെ മാന്ത്രിക സ്പർശവുമായി 'ഡെയിലി ഡിലൈറ്റ് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്' ഫെബ്രുവരി 3 ന്
അയർലണ്ടിലെ മലയാളി സമൂഹത്തിനായി കലാ- സാംസ്‌കാരിക സംഘടനയായ 'മലയാളം' ഈ വർഷത്തെ ആദ്യ പരിപാടിയായി മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് ഫെബ്രുവരി 3 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് തലയിലെ ഫിർഹൗസിലുള്ള സൈന്റോളജി കമ്മ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു. തായമ്പകയിലെ മുടിചൂടാ മന്നനായ പത്മശ്രീ പുരസ്‌കാര ജേതാവ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും വയലിൻ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ശബരീഷ് പ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഇമോർട്ടൽ രാഗ ട്രൂ പ്പും വിവിധതരംവാദ്യോപകരണങ്ങളുമായി അണിനിരക്കുന്ന മനോഹരമായ ഒരുസംഗീത ഫ്യൂഷൻ സന്ധ്യയാണ് ഐർലണ്ടിലെ കാലാസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. 2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്‌കാരവും 2012 ൽ കേരള സംഗീത നാടക അക്കാദമി അവാർഡും കരസ്ഥ മാക്കിയ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ തായമ്പക ആസ്വദിക്കാനുള്ള സുവർണ അവസരമാണിത്.നാടൻ സംഗീതത്തെയും വെസ്റ്റേൺ സംഗീതത്തെയും അപൂർവമായ തരത്തിൽ സംയോജിപ്പിച്ചുകൊണ്ടുള്ള ഭാവ -താള- ലയങ്ങളിലൂടെയുള്ള യാത്ര കലാസ്വാദകർക്കു ഒരിക്കലും മറക്കാനാവത്ത അനുഭൂതി
അയർലണ്ടിലെ മലയാളി സമൂഹത്തിനായി കലാ- സാംസ്‌കാരിക സംഘടനയായ 'മലയാളം' ഈ വർഷത്തെ ആദ്യ പരിപാടിയായി മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് ഫെബ്രുവരി 3 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് തലയിലെ ഫിർഹൗസിലുള്ള സൈന്റോളജി കമ്മ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു.
തായമ്പകയിലെ മുടിചൂടാ മന്നനായ പത്മശ്രീ പുരസ്‌കാര ജേതാവ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും വയലിൻ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ശബരീഷ് പ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഇമോർട്ടൽ രാഗ ട്രൂ പ്പും വിവിധതരംവാദ്യോപകരണങ്ങളുമായി അണിനിരക്കുന്ന മനോഹരമായ ഒരുസംഗീത ഫ്യൂഷൻ സന്ധ്യയാണ് ഐർലണ്ടിലെ കാലാസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്.
2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്‌കാരവും 2012 ൽ കേരള സംഗീത നാടക അക്കാദമി അവാർഡും കരസ്ഥ മാക്കിയ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ തായമ്പക ആസ്വദിക്കാനുള്ള സുവർണ അവസരമാണിത്.നാടൻ സംഗീതത്തെയും വെസ്റ്റേൺ സംഗീതത്തെയും അപൂർവമായ തരത്തിൽ സംയോജിപ്പിച്ചുകൊണ്ടുള്ള ഭാവ -താള- ലയങ്ങളിലൂടെയുള്ള യാത്ര കലാസ്വാദകർക്കു ഒരിക്കലും മറക്കാനാവത്ത അനുഭൂതിയായിരിക്കും. വയലിനിൽ നിന്നും മാന്ത്രിക ഈണങ്ങൾ പുറപ്പെടുവിക്കുന്ന ശബരീഷ് പ്രഭാകർ ഇതിനകംതന്നെ മലയാളിമനസ്സുകളിൽ ഇടം പിടിച്ച സംഗീതജ്ഞനാണ്.
ഈ പ്രവാസ ജീവിതത്തിലും കലയെയും സംസ്‌കാരത്തെയും എന്നും ഐറിഷ് മലയാളികളോടൊപ്പം ചേർത്തു പിടിച്ചു നടത്താൻ മുന്നിട്ടുനിന്നിട്ടുള്ള 'മലയാളം' സംഘടനയുടെ ഈ പുതുമയാർന്ന ഉദ്യമത്തിലേക്കു നല്ലവരായ എല്ലാ മലയാളികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു .
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക.
അലക്‌സ് -0871237342
പ്രദീപ് -0871390007
വിജയ് -0877211654
സാജൻ -0868580915