- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിശ്വസനീയമായ ഫ്യൂഷൻ സംഗീത വിസ്മയത്തിനു വേദിയാകാൻ ഡബ്ലിൻ നഗരം ഒരുങ്ങി; 'ഡെയിലി ഡിലൈറ്റ് മ്യൂസിക്കൽ ഫ്യൂഷൻ നെറ്റ് നാളെ
'മലയാളം' കലാ - സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ 'സൂപ്പർ ഡൂപ്പർ ക്രീയേഷൻസ്' അവതരിപ്പിക്കുന്ന 'ഡെയിലി ഡിലൈറ്റ് മ്യൂസിക്കൽ ഫ്യൂഷൻ നെറ്റി' ന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നില്‌ക്കെ അവിസ്മരണീയമായ സംഗീതവിസ്മയത്തിന് സാക്ഷിയാകാ നൊരുങ്ങുകയാണ് ഡബ്ലിൻ. ശനിയാഴ്ച വൈകീട്ട് 6 .30 ന് താലയിലെ ഫിർഹൗസിലെ സെന്റോളോജി ഓഡിറ്റോ റിയത്തിൽവച്ചു കേരളത്തിലെ തനതു നാടൻ സംഗീതവും വെസ്റ്റേൺ മ്യൂസിക്കും സംയോജിപ്പിച്ചു സംഗീത നിശ അരങ്ങേറുമ്പോൾ ,അത് ഐറിഷ് മലയാളികൾക്ക് ഒരു പുതുമയാർന്ന അനുഭവമായിരിക്കും . 1100 സീറ്റുകളുള്ള നവീകരിച്ച സെന്റോളോജി ഓഡിറ്റോറിയത്തിൽ വിപുലമായ ശബ്ദസംവിധാനങ്ങളാണ് ഈ സംഗീത നിശക്കായി ഒരുക്കുന്നത് . കേരള ജനതയുടെ മുഴുവൻ അഭിമാനമായ തായമ്പകയുടെ മുടിചൂടാമന്നൻ, പത്മശ്രീ പട്ടം നല്കി കേന്ദ്ര സർക്കാർ ആദരിച്ച മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ,വയലിന്റെ ഈണത്തിൽ യുവാക്കളെ നൃത്തം ചെയ്യിക്കാൻ കഴിവുള്ള സംഗീത പ്രേമികളുടെ ഹരമായ വയലിനിസ്‌റ് ശബരീഷ് പ്രഭാകർ ,ഡ്രമ്മർ ജാഫർ ഹനീഫ ,ഗിറ്റാറിസ്‌റ് ജാക്‌സൺ സെബാസ്റ്റ്യൻ,ജൈസൺ കൈനക്കാട
'മലയാളം' കലാ - സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ 'സൂപ്പർ ഡൂപ്പർ ക്രീയേഷൻസ്' അവതരിപ്പിക്കുന്ന 'ഡെയിലി ഡിലൈറ്റ് മ്യൂസിക്കൽ ഫ്യൂഷൻ നെറ്റി' ന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നില്‌ക്കെ അവിസ്മരണീയമായ സംഗീതവിസ്മയത്തിന് സാക്ഷിയാകാ നൊരുങ്ങുകയാണ് ഡബ്ലിൻ. ശനിയാഴ്ച വൈകീട്ട് 6 .30 ന് താലയിലെ ഫിർഹൗസിലെ സെന്റോളോജി ഓഡിറ്റോ റിയത്തിൽവച്ചു കേരളത്തിലെ തനതു നാടൻ സംഗീതവും വെസ്റ്റേൺ മ്യൂസിക്കും സംയോജിപ്പിച്ചു സംഗീത നിശ അരങ്ങേറുമ്പോൾ ,അത് ഐറിഷ് മലയാളികൾക്ക് ഒരു പുതുമയാർന്ന അനുഭവമായിരിക്കും .
1100 സീറ്റുകളുള്ള നവീകരിച്ച സെന്റോളോജി ഓഡിറ്റോറിയത്തിൽ വിപുലമായ ശബ്ദസംവിധാനങ്ങളാണ് ഈ സംഗീത നിശക്കായി ഒരുക്കുന്നത് . കേരള ജനതയുടെ മുഴുവൻ അഭിമാനമായ തായമ്പകയുടെ മുടിചൂടാമന്നൻ, പത്മശ്രീ പട്ടം നല്കി കേന്ദ്ര സർക്കാർ ആദരിച്ച മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ,വയലിന്റെ ഈണത്തിൽ യുവാക്കളെ നൃത്തം ചെയ്യിക്കാൻ കഴിവുള്ള സംഗീത പ്രേമികളുടെ ഹരമായ വയലിനിസ്‌റ് ശബരീഷ് പ്രഭാകർ ,ഡ്രമ്മർ ജാഫർ ഹനീഫ ,ഗിറ്റാറിസ്‌റ് ജാക്‌സൺ സെബാസ്റ്റ്യൻ,ജൈസൺ കൈനക്കാട്ട് , കീബോർഡിൽ അത്ഭുതങ്ങൾ വിരിയിക്കുന്ന സുമേഷ് ആനന്ദ് എന്നിവരടങ്ങുന്ന ഇമ്മോർട്ടൽ രാഗ ബാൻഡും കൂടി ചേരുമ്പോൾ , ഐറിഷ് മലയാളികൾക്ക് മറക്കാനാവാത്ത ഒരുസംഗീത സായ്ഹ്നമായിരിക്കും സമ്മാനിക്കുക .
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക.
അലക്‌സ് -0871237342
പ്രദീപ് -0871390007
വിജയ് -0877211654
സാജൻ -0868580915