ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ മലയാളീ സംഘടനകളിലൊന്നായ 'മലയാളം' സംഘടിപ്പിക്കുന്ന സംഗീത നിശ 'അരങ്ങ് 2014' ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരശീല ഉയരും. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക, 2013 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് സിത്താര നയിക്കുന്ന ' സംഗീത സന്ധ്യ ഡബ്ലിനിലെ ബ്ലാൻച്ചാർഡ്‌സ് ടൗണിനടുത്തുള്ള ക്ലോണിയിലെ ഫിബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറുന്നു.

സിത്താരയോടൊപ്പം അയർലണ്ടിലെ പ്രമുഖ ഗായകരും അണിനിരക്കുന്നു. കഴിഞ്ഞ ഒൻപത് വർഷക്കാലമായി അയർലണ്ടിലെ മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്ന 'മലയാളം' സംഘടനയ്ക്ക് ഒരു പൊൻതൂവൽ കൂടിയായിരിക്കും 'അരങ്ങ് 2014' എന്ന് ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സിത്താരയുടെ സാന്നിധ്യവും മലയാളത്തിന്റെ മുൻകാല സാംസ്‌കാരിക പരിപാടികളുടെ വിജയവും കണക്കിലെടുക്കുമ്പോൾ അയർലണ്ടിലെ മലയാളികൾ ആവേശഭരിതരായിരിക്കുകയാണ്.

വിവരങ്ങൾക്ക്: ജോബിസ് 0857184293 ,കിരൺ 0872160733 ,അലക്‌സ്0871237342, രാജൻ 0870573885. ഇതുവരെ ടിക്കറ്റുകൾ വാങ്ങിയിട്ടില്ലാത്തവർക്ക് അന്നേ ദിവസം പ്രോഗ്രാം ഹാളിൽ ലഭ്യമാണ്.