- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രലേഖ പങ്കെടുക്കുന്ന സംഗീതസന്ധ്യ ഇന്ന് ബാംഗളൂരിൽ
ബാംഗളൂർ: രാജഹംസമേ...പാടി യൂ ട്യൂബിലൂടെ പ്രശസ്തയാകുകയും പിന്നീട് പിന്നണി ഗായികയാകുകയും ചെയ്ത ചന്ദ്രലേഖ പങ്കെടുക്കുന്ന സംഗീത സന്ധ്യ ഇന്ന് ബാംഗളൂരിൽ നടക്കും. ഇന്ദിരാ നഗറിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിനാണ് പരിപാടി നടക്കുക. പിന്നണിഗായകൻ രാഗേഷ് ബ്രഹ്മാനന്ദൻ, ഷെർഡിൻ തോമസ്, സ്നേഹജ പ്രവീൺ, ടി.വി. ചാനലിലെ ഗാന
ബാംഗളൂർ: രാജഹംസമേ...പാടി യൂ ട്യൂബിലൂടെ പ്രശസ്തയാകുകയും പിന്നീട് പിന്നണി ഗായികയാകുകയും ചെയ്ത ചന്ദ്രലേഖ പങ്കെടുക്കുന്ന സംഗീത സന്ധ്യ ഇന്ന് ബാംഗളൂരിൽ നടക്കും. ഇന്ദിരാ നഗറിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിനാണ് പരിപാടി നടക്കുക.
പിന്നണിഗായകൻ രാഗേഷ് ബ്രഹ്മാനന്ദൻ, ഷെർഡിൻ തോമസ്, സ്നേഹജ പ്രവീൺ, ടി.വി. ചാനലിലെ ഗാനമത്സരപരിപാടിയിലൂടെ ശ്രദ്ധേയയായ ജ്യോത്സ്ന എന്നിവരും സംഗീതസന്ധ്യയിൽ പങ്കെടുക്കും.
സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സിന്റെ ഇന്ത്യ ഓൺലൈൻ വെബ്സൈറ്റ് ഉദ്ഘോടനത്തോടനുബന്ധിച്ചാണ് സംഗീതസന്ധ്യ. രാജേഷ്കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.സി. മോഹൻ എം.പി., എൻ.എ. ഹാരിസ് എംഎൽഎ., സിനിമാ സംവിധായകൻ വി.കെ. പ്രകാശ്, ഗാനരചയിതാവ് അനിൽ പനച്ചൂരാൻ, സാഹിത്യകാരൻ ടി.ടി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9845234576, 7411222688.