ലയാളത്തിലെ യുവഗായകരിൽ മുൻ നിരയിലുള്ള രാകേഷ് ബ്രഹ്മാനന്ദനും,  സംഗീത പ്രഭുവും പങ്കെടുക്കുന്ന 'ബ്രഹ്മാനന്ദം' എന്ന സംഗീത സന്ധ്യ, BKS നാദബ്രഹ്മം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന്‌വൈകീട്ട് 7.30 ന് Diamond Jubilee ഹാളിൽ അവതരിപ്പിക്കുന്നു.

വേറിട്ട ആലാപന ശൈലിയിലൂടെ മലയാള പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ അനുഗ്രഹീത ഗായകൻ ബ്രഹ്മാനന്ദന്റെ നിത്യഹരിത ഗാനങ്ങളോടൊപ്പം മറ്റു ഗാനങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ഗാനമേളയിൽ ഇവരെ കൂടാതെ ബഹ്റൈനിലെ അറിയപ്പെടുന്ന മറ്റു ഗായികാ ഗായകന്മാരും അണി നിരക്കുന്നു. മനോജ് വടകരയുടെ നേതൃത്വത്തിൽ Tunes Orchestra പിന്നണി സംഗീതം ഒരുക്കുന്ന ഈ സംഗീത നിശയിലേക്ക് ഏവർക്കും സ്വാഗതം...!

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ശ്രീഹരി, കൺവീനർ നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ് (39799644)