ബ്രിസ്ബൻ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ പത്താം വാർഷികാചരണത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന സ്വരരാഗം മ്യൂസിക്കൽ ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന, വികാരി ഫാ. അജീഷ് വി. അലക്‌സ്, ഡോ: വി. പി. ഉണ്ണികൃഷ്ണനു (ഓർഡർ ഓഫ് ഓസ്‌ട്രേലിയ) നൽകി ഉദ്ഘാടനം നിർവഹിച്ചു. ഇടവകയുടെയും അഹിംന്റേയും (ഓസ്ട്രേലിയൻ ഹബ് ഓഫ് ഇന്ത്യൻ മ്യൂസിക്) സംയുക്ത ആഭിമുഖ്യത്തിൽ അരങ്ങേറുന്ന ഗാനമേള, ഒക്ടോബർ 7 നു കൂർപ്പറു സെക്കണ്ടറി കോളേജിൽ വച്ച് നടത്തപ്പെടുന്നു. മലയാളത്തിന്റെ പുത്തൻ നിരയിലെ യുവഗായകൻ നജിം അർഷാദ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. അറുന്നൂറോളം ശ്രോതാക്കൾ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വരുന്നതായി കൺവീനർമാർ അലക്‌സ് തോമസ് കണിയാന്ത്രയും സോളമൻ സ്‌കറിയാ കൈതകുടിയും അറിയിച്ചു.