മനാമ: ബഹ്‌റിൻ മലയാളികൾക്ക് സംഗീത നൃത്ത വിരുന്നൊരുക്കി 22 ഓളം കലാകാരന്മാർ ഒരേ വേദിയിൽ അണിനിരക്കും. ഗാനഗന്ധർവൻ കെ.ജെ യേശുദാസ്, മകൻ വിജയ് യേശുദാസ്, പ്രമുഖ പിന്നണിഗായിക കെ. എസ് ചിത്ര, ശ്വേതാ മോഹൻ, സിനിമാ താരവും നർത്തകിയുമായ മഞ്ജുവാര്യർ എന്നിവർ അണിനിരക്കുന്ന നൃത്തസംഗീത പരിപാടിയായ 'മ്യൂസിക്കൽ റെയിൻ' മെയ് 29ന് നടക്കും.

ചോയ്‌സ് അഡ്വർടൈസിങ് ആൻഡ് പബ്‌ളിസിറ്റിയുടെ ബാനറിൽ ഈസാ ടൗൺ ഇന്ത്യൻ സ്‌കൂളിലാണു പരിപാടിയെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

22 കലാകാരന്മാരും ലൈവ് ഓർക്കസ്ട്രയും പരിപാടിയുടെ പ്രത്യേകതയായിരിക്കും. ആദ്യമായി ബഹ്‌റൈനിലത്തെുന്ന മഞ്ജുവാര്യരുടെ നൃത്തപരിപാടി പ്രവാസികൾക്കു നവ്യാനുഭവമാകും. യേശുദാസ് രണ്ടു വർഷം മുമ്പ് ബഹ്‌റൈനിൽ വന്നപ്പോൾ ക്‌ളാസിക്കൽ സംഗീതം മാത്രമാണ് അവതരിപ്പിച്ചത്.

എല്ലാഭാഷയിലുമുള്ള പാട്ടുകൾ കോർത്തിണക്കിയായിരിക്കും മ്യൂസിക്കൽ റെയിൻ ഒരുക്കുക. 300 ദിനാർ മുതൽ 5 ദിനാറിന് വരെ ടിക്കറ്റ് ലഭ്യമാണ്. ബഹ്‌റൈൻ ബിസിനസുകാരായ രവികുമാർ കുളങ്ങര, എച്ച് വി ശ്രീനിവാസ്, സുബിൻ കെ മേനോൻ എന്നിവരാണ് സ്‌പോൺസർമാർ. വിശദ വിവരങ്ങൾക്ക് ഫോൺ: 39873887, 36267070, 34545299, 33792197. വാർത്താ സമ്മേളനത്തിൽ ജോർജ് മാത്യു, മുരളീധരൻ പള്ളിയത്ത്, കോ ഓഡിനേറ്റർ ജോബ് ജോസഫ്, രവികുമാർ കുളങ്ങര, എച്ച് വി ശ്രീനിവാസ്, പവിത്രൻ നീലേശ്വരം, രവി പിള്ള എന്നിവർ പങ്കെടുത്തു.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ