- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേജിലേക്ക് ചാടിക്കയറിയ അക്രമി പാട്ടുകാരനെ തലകീഴായി മറിച്ചിട്ടു; നിലത്തു വീണ ഗായകൻ എണീറ്റ് പരിപാടി തുടർന്നു; ലിവർപൂളിലെ പ്രശസ്ത കവേൺ ക്ലബിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
ലിവർപൂൾ: സംഗീതപരിപാടി നടക്കവേ സ്റ്റേജിലേക്ക് ചാടിക്കയറിയ അക്രമി പാട്ടുകാരനെ തലകീഴായി മറിച്ചിട്ടു. ലിവർപൂളിലെ കവേൺ ക്ലബിൽ നടന്ന സംഗീതപരിപാടിക്കിടെ അരങ്ങേറിയ സംഭവത്തിന്റെ ഞെട്ടലിലാണ് ക്ലബ് അധികൃതരും പരിപാടി ആസ്വദിക്കാൻ എത്തിയവരും. കഴിഞ്ഞ ദിവസം രാത്രിയിൽ കവേൺ ക്ലബിൽ സംഗീത പരിപാടി നടക്കവേയാണ് യാതൊരു പ്രകോപനവും കൂടാതെ അപരിചിതൻ സ്റ്റേജിലേക്ക് ചാടിക്കയറിയതും പാട്ടുകാരനെ കാലിൽ പിടിച്ച് തലകീഴായി മറിച്ചിട്ടതും. സ്വീറ്റ് കരോളിൻ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കേ ഗിറ്റാറിസ്റ്റും ഗായകനുമായ ജയ് മുറേയ്ക്കാണ് ഈ ദുരനുഭവം സംഭവിച്ചത്. സ്റ്റേജിലേക്ക് ചാടിക്കയറിയ അക്രമി പെട്ടെന്നു തന്നെ ഗായകന്റെ കാലിൽ പിടിച്ച് മറിച്ചിടുകയായിരുന്നു. ഭയന്നുപോയ ജയ് മുറേ പെട്ടെന്നു തന്നെ എഴുന്നേറ്റു. സംഭവം കണ്ടുനിന്ന കാണികളും ഭയന്നുവിറച്ചു. താടിയുള്ളതും കാക്കി നിറത്തിലുള്ള വസ്ത്രം ധരിച്ചയാളുമാണ് സ്റ്റേജിലേക്ക് ചാടിക്കയറിയത്. നിലത്തു വീണ ഗായകനെ കാലുകൊണ്ട് തട്ടുകയും ചെയ്ത ശേഷമാണ് അക്രമി സ്ഥലം വിട്ടത്. നിലത്തു നിന്ന് എഴുന്നേറ്റ ജയ് മുറ
ലിവർപൂൾ: സംഗീതപരിപാടി നടക്കവേ സ്റ്റേജിലേക്ക് ചാടിക്കയറിയ അക്രമി പാട്ടുകാരനെ തലകീഴായി മറിച്ചിട്ടു. ലിവർപൂളിലെ കവേൺ ക്ലബിൽ നടന്ന സംഗീതപരിപാടിക്കിടെ അരങ്ങേറിയ സംഭവത്തിന്റെ ഞെട്ടലിലാണ് ക്ലബ് അധികൃതരും പരിപാടി ആസ്വദിക്കാൻ എത്തിയവരും. കഴിഞ്ഞ ദിവസം രാത്രിയിൽ കവേൺ ക്ലബിൽ സംഗീത പരിപാടി നടക്കവേയാണ് യാതൊരു പ്രകോപനവും കൂടാതെ അപരിചിതൻ സ്റ്റേജിലേക്ക് ചാടിക്കയറിയതും പാട്ടുകാരനെ കാലിൽ പിടിച്ച് തലകീഴായി മറിച്ചിട്ടതും.
സ്വീറ്റ് കരോളിൻ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കേ ഗിറ്റാറിസ്റ്റും ഗായകനുമായ ജയ് മുറേയ്ക്കാണ് ഈ ദുരനുഭവം സംഭവിച്ചത്. സ്റ്റേജിലേക്ക് ചാടിക്കയറിയ അക്രമി പെട്ടെന്നു തന്നെ ഗായകന്റെ കാലിൽ പിടിച്ച് മറിച്ചിടുകയായിരുന്നു. ഭയന്നുപോയ ജയ് മുറേ പെട്ടെന്നു തന്നെ എഴുന്നേറ്റു. സംഭവം കണ്ടുനിന്ന കാണികളും ഭയന്നുവിറച്ചു. താടിയുള്ളതും കാക്കി നിറത്തിലുള്ള വസ്ത്രം ധരിച്ചയാളുമാണ് സ്റ്റേജിലേക്ക് ചാടിക്കയറിയത്. നിലത്തു വീണ ഗായകനെ കാലുകൊണ്ട് തട്ടുകയും ചെയ്ത ശേഷമാണ് അക്രമി സ്ഥലം വിട്ടത്. നിലത്തു നിന്ന് എഴുന്നേറ്റ ജയ് മുറേ അക്രമിയെ പിന്തുടർന്നുവെങ്കിലും പിന്നീട് തിരികെയെത്തി ഷോ പൂർത്തിയാക്കുകയായിരുന്നു.
ക്ലബിന്റെ 28 വർഷത്തെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇനി ഇത്തരം സംഭവം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നുവെന്നും പരിപാടിയുടെ സംഘാടകർ ഫേസ് ബുക്കിൽ കുറിച്ചു. അക്രമിയെ ഡോർ സ്റ്റാഫ് പിടികൂടിയെങ്കിലും കേസ് ഫയൽ ചെയ്യാൻ ജയ് മുറേ വിസമ്മതിച്ചതിനാൽ അക്രമിയെ വെറുതെ വിട്ടുവെന്നും കുറിപ്പിൽ പറയുന്നു. പെട്ടെന്നുണ്ടായ സംഭവത്തിൽ എല്ലാവരും പകച്ചുവെങ്കിലും ആർക്കും മുറിവുകളൊന്നും ഉണ്ടാകാത്തത് ഭാഗ്യമെന്നു കരുതുന്നുവെന്നും സംഘാടകർ വ്യക്തമാക്കി.