മസ്‌കറ്റ്: മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഇലക്ട്രോണിക് സേവനങ്ങളിൽ നേരിട്ട സാങ്കേതിക തകരാറുകൾ മൂലം താൽക്കാലികമായി ഇ-സേവനങ്ങൾ നിർത്തിവെച്ചതായി നഗരസഭ ഇന്ന് പുറത്തിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ പറയുന്നു.

നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങളും 'മൈ മുനിസിപ്പാലിറ്റി' എന്ന ആപ്ലിക്കേഷനും സാങ്കേതിക തകരാറുകൾ കാരണം താൽക്കാലികമായി നിർത്തി വെക്കുന്നുവെന്നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. തകരാറുകൾ പരിഹരിച്ചതിന് ശേഷം സേവനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നത് പൊതു ജനങ്ങളെ അറിയിക്കുമെന്നും നഗരസഭയുടെ പുറത്തിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.