- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻരാജ്യങ്ങളിലെ മുസ്ലീമിന്റെ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു; ഒരു വെള്ളക്കാരി ഹിജാബ് ധരിച്ച് പബിന് മുന്നിലൂടെ വെറുതെ നടന്ന് ലൈവ് ചെയ്തപ്പോൾ കേട്ട വാചകങ്ങൾ ഞെട്ടിക്കുന്നത്
സമീപകാലത്ത് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തുടർച്ചയായി ജിഹാദി ആക്രമണങ്ങളുണ്ടാവുകയും നിരവധി പേർ കൊല്ലപ്പെടുകയും അതിലുമധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ഇവിടങ്ങളിൽ മുസ്ലിം വിരോധം പെരുകി വരുകയാണ്. നിരപരാധികളായ മുസ്ലീങ്ങളെ പോലും ഭീകരരായി ചിത്രീകരിക്കുന്ന പ്രവണതയും വർധിക്കുന്നുണ്ട്. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഒരു വെള്ളക്കാരി മുസ്ലിം ഹിജാബ് ധരിച്ച് തെരുവിലൂടെ നടന്നപ്പോൾ അനുഭവിച്ച പ്രതികരണങ്ങൾ. പരമ്പരാഗത മുസ്ലിം വസ്ത്രം ധരിച്ച് ഒരു പബിന് മുന്നിലൂടെ വെറുതെ നടന്ന് ലൈവ് ചെയ്തപ്പോൾ കേട്ട വാചകങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നാണ് റിപ്പോർട്ട്. ചാനൽ 4ന് വേണ്ടി നിർമ്മിക്കുന്ന വിവാദപരമായ ഡോക്യുമെന്ററി ' ഫോർ മൈ വീക്ക് ഏസ് എ മുസ്ലിം' ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാറ്റി ഫ്രീമാൻ എന്ന 42കാരിയായിരുന്നു ഹിജാബ് ധരിച്ച് തെരുവിലേക്കിറങ്ങിയിരുന്നത്. മാഞ്ചസ്റ്ററിൽ തന്റെ വീടിനടുത്തുള്ള ലോക്കൽ പബിന് മുന്നിലൂടെ അവർ കടന്ന് പോയപ്പോഴുള്ള പ്രതികരണം രൂക്ഷമായിരുന്നു. ബ്രിട്ടീഷുകാരിൽ വളർന്ന് വരുന്ന ഇസ്
സമീപകാലത്ത് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തുടർച്ചയായി ജിഹാദി ആക്രമണങ്ങളുണ്ടാവുകയും നിരവധി പേർ കൊല്ലപ്പെടുകയും അതിലുമധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ഇവിടങ്ങളിൽ മുസ്ലിം വിരോധം പെരുകി വരുകയാണ്. നിരപരാധികളായ മുസ്ലീങ്ങളെ പോലും ഭീകരരായി ചിത്രീകരിക്കുന്ന പ്രവണതയും വർധിക്കുന്നുണ്ട്. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഒരു വെള്ളക്കാരി മുസ്ലിം ഹിജാബ് ധരിച്ച് തെരുവിലൂടെ നടന്നപ്പോൾ അനുഭവിച്ച പ്രതികരണങ്ങൾ. പരമ്പരാഗത മുസ്ലിം വസ്ത്രം ധരിച്ച് ഒരു പബിന് മുന്നിലൂടെ വെറുതെ നടന്ന് ലൈവ് ചെയ്തപ്പോൾ കേട്ട വാചകങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നാണ് റിപ്പോർട്ട്.
ചാനൽ 4ന് വേണ്ടി നിർമ്മിക്കുന്ന വിവാദപരമായ ഡോക്യുമെന്ററി ' ഫോർ മൈ വീക്ക് ഏസ് എ മുസ്ലിം' ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാറ്റി ഫ്രീമാൻ എന്ന 42കാരിയായിരുന്നു ഹിജാബ് ധരിച്ച് തെരുവിലേക്കിറങ്ങിയിരുന്നത്. മാഞ്ചസ്റ്ററിൽ തന്റെ വീടിനടുത്തുള്ള ലോക്കൽ പബിന് മുന്നിലൂടെ അവർ കടന്ന് പോയപ്പോഴുള്ള പ്രതികരണം രൂക്ഷമായിരുന്നു. ബ്രിട്ടീഷുകാരിൽ വളർന്ന് വരുന്ന ഇസ്ലാമോഫോബിയ വെളിപ്പെടുത്തുന്നതായിരുന്നു മിക്കവരുടെയും പ്രതികരണങ്ങൾ. ഹിജാബ് ധരിച്ച് കടന്ന് പോയ കാറ്റിയെ മിക്കവരും അസ്വസ്ഥതയോടെയും വംശീയ വിരോധത്തോടെയും പരിഹാസത്തോടെയുമാണ് നോക്കുകയും കമന്റടിക്കുകയും ചെയ്തിരുന്നത്.
നിങ്ങൾ ബോംബ് പൊട്ടിച്ച് ഞങ്ങളെ കൊല്ലാൻ പദ്ധതിയിടുന്നുവോ..?' എന്നായിരുന്നു കാൽനടയാത്രക്കാരിലൊരാൾ കാറ്റിയോട് പരിഹാസത്തോടെ തിരക്കിയിരുന്നത്. മാഞ്ചസ്റ്ററിൽ ഭീകരാക്രമണമുണ്ടായ അതേ ആഴ്ചയിലായിരുന്നു കാറ്റി ഹിജാബ് ധരിച്ച് പരീക്ഷണത്തിനിറങ്ങിയതെന്നതിനാൽ ജനത്തിന്റെ പ്രതികരണം രൂക്ഷമായിരുന്നു. ഇത്തരത്തിൽ മുസ്ലിം വിരോധം നിറഞ്ഞ ആളുകളുടെ പ്രതികരണത്തിൽ ലജ്ജ തോന്നുന്നുവെന്നാണ് കാഴ്ചക്കാർ പ്രതികരിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ അവസാനം കാറ്റി തന്റെ മുസ്ലിം ആതിഥേയരുടെ അടുത്ത് എത്തുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
തീവ്രവാദം പെരുകുന്ന സാഹചര്യത്തിൽ വെള്ളക്കാരായ ബ്രിട്ടീഷ്മുസ്ലീങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന പോസിറ്റീവ് സന്ദേശം നൽകുന്ന ചാനൽ 4 ഡോക്യുമെന്ററിയുടെ ഉദ്ദേശ്യ ലക്ഷ്യത്തെ ഏവരും പ്രശംസിക്കുന്നുമുണ്ട്. ഡോക്യുമെന്ററിയുടെ ഭാഗമായി കാറ്റി , സലിമ അൽവി എന്ന മുസ്ലിം സ്ത്രീക്കും കുടുംബത്തിനുമൊപ്പം ഏഴ് ദിവസം ചെലവഴിച്ചിരുന്നു. ഇതിലൂടെ യഥാർത്ഥ ഇസ്ലാമിക് ആചാരങ്ങളും രീതികളും ചിത്രീകരിക്കുന്നുമുണ്ട്. നിലവിൽ അവർ കടുത്ത ഇസ്ലാമോഫോബിയക്ക് വിധേയമാകുന്നുവെന്ന് ഈ ഡോക്യുമെന്ററി വെളിപ്പെടുത്തുകയും ചെയ്യുന്നു. ബുർഖ നിരോധിക്കുന്നതിനായി മുമ്പ് പ്രചാരണം നടത്തിയിരുന്ന കാറ്റി തനിക്ക് മുസ്ലീങ്ങൾക്കെതിരെ നിരവധി മുൻവിധികളുണ്ടായിരുന്നുവെന്ന് ഡോക്യുമെന്ററിയുടെ തുടക്കത്തിൽ കുറ്റസമ്മതം നടത്തുന്നുണ്ട്.