- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസംഖ്യയുടെ 12 ശതമാനം മുസ്ലീങ്ങൾ; പകുതിയിലേറെ വിദേശികൾ; ഒരൊറ്റ മോസ്കിൽ ഒരു തവണ ആരാധനയ്ക്ക് എത്തുന്നത് 9000 പേർ! ലണ്ടൻ നഗരം കൈവിട്ടുപോകുമെന്ന് ഭയന്ന് വലത് വംശീയ വെറിയന്മാർ
ലണ്ടൻ: കടുത്ത വംശീയ വെറിയന്മാരായ വലതുപക്ഷക്കാരേറെയുള്ള നഗരമാണ് ലണ്ടൻ. എന്നാൽ, അവരൊക്കെ ഇപ്പോൾ വലിയ ആശങ്കയിലാണ്. ലണ്ടൻ ജനസംഖ്യയിൽ വർധിച്ചുവരുന്ന മുസ്ലിം ബാഹുല്യമാണ് ഈ ആശങ്കയ്ക്ക് പിന്നിൽ. ലണ്ടനിലെ ജനസംഖ്യയുടെ 12 ശതമാനത്തിലേറെ മുസ്ലീങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിലേറെയും വിദേശികൾ. ഓരോ വെള്ളിയാഴ്ചയും പ്രാർത്ഥനയ്ക്ക് മോസ്‌കിലെത്തുന്നത് 9000-ലേറെപ്പേരാണ്. ഈ നിലയ്ക്ക് പോയാൽ നഗരം വെള്ളക്കാരുടെ കൈവിട്ടുപോകുമെന്ന ആശങ്കയിലാണവർ. ലണ്ടനിലെ വലതുപക്ഷക്കാർക്ക് മുസ്ലീങ്ങളോടുള്ള സംശയം വൻതോതിലുള്ള വംശീയ വിദ്വേഷത്തിനും കാരണമാകുന്നുണ്ട്. വർധിച്ചുവരുന്ന ജനസംഖ്യ നഗരത്തിന്റെ പല കോണുകളിലും മുസ്ലീങ്ങൾക്ക് വലിയ സ്വാധീനം നൽകിയിട്ടുണ്ട്. ഇത്തരം മേഖലകളിലാണ് വംശീയ വിദ്വേഷം ഏറുന്നത്. ലണ്ടന്റെ മേയറായി സാദിഖ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടതും വലതുപക്ഷ വംശീയ വാദികൾക്ക് സഹിക്കാവുന്നതിലുമേറെയാണ്. ബ്രെക്‌സിറ്റിനുശേഷമാണ് ബ്രിട്ടനിൽ വലതുപക്ഷ രാഷ്ട്രീയം ശക്തമാകാൻ തുടങ്ങിയത്. ഇതിനൊപ്പം ഇസ്ലാം വിരുദ്ധതയും ശക്തമായി. യൂറോപ്യൻ യൂണ
ലണ്ടൻ: കടുത്ത വംശീയ വെറിയന്മാരായ വലതുപക്ഷക്കാരേറെയുള്ള നഗരമാണ് ലണ്ടൻ. എന്നാൽ, അവരൊക്കെ ഇപ്പോൾ വലിയ ആശങ്കയിലാണ്. ലണ്ടൻ ജനസംഖ്യയിൽ വർധിച്ചുവരുന്ന മുസ്ലിം ബാഹുല്യമാണ് ഈ ആശങ്കയ്ക്ക് പിന്നിൽ. ലണ്ടനിലെ ജനസംഖ്യയുടെ 12 ശതമാനത്തിലേറെ മുസ്ലീങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിലേറെയും വിദേശികൾ. ഓരോ വെള്ളിയാഴ്ചയും പ്രാർത്ഥനയ്ക്ക് മോസ്‌കിലെത്തുന്നത് 9000-ലേറെപ്പേരാണ്. ഈ നിലയ്ക്ക് പോയാൽ നഗരം വെള്ളക്കാരുടെ കൈവിട്ടുപോകുമെന്ന ആശങ്കയിലാണവർ.
ലണ്ടനിലെ വലതുപക്ഷക്കാർക്ക് മുസ്ലീങ്ങളോടുള്ള സംശയം വൻതോതിലുള്ള വംശീയ വിദ്വേഷത്തിനും കാരണമാകുന്നുണ്ട്. വർധിച്ചുവരുന്ന ജനസംഖ്യ നഗരത്തിന്റെ പല കോണുകളിലും മുസ്ലീങ്ങൾക്ക് വലിയ സ്വാധീനം നൽകിയിട്ടുണ്ട്. ഇത്തരം മേഖലകളിലാണ് വംശീയ വിദ്വേഷം ഏറുന്നത്. ലണ്ടന്റെ മേയറായി സാദിഖ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടതും വലതുപക്ഷ വംശീയ വാദികൾക്ക് സഹിക്കാവുന്നതിലുമേറെയാണ്.
ബ്രെക്‌സിറ്റിനുശേഷമാണ് ബ്രിട്ടനിൽ വലതുപക്ഷ രാഷ്ട്രീയം ശക്തമാകാൻ തുടങ്ങിയത്. ഇതിനൊപ്പം ഇസ്ലാം വിരുദ്ധതയും ശക്തമായി. യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ തേടി പൂർണമായും ബ്രിട്ടീഷുകാർക്ക് സ്വാധീനമുള്ള രാജ്യമാക്കി ബ്രിട്ടനെ മാറ്റിയെടുക്കാമെന്നായിരുന്നു വംശീയ വാദികളുടെ മനസ്സിലിരിപ്പ്. എന്നാൽ, ലണ്ടനിൽ സാദിഖ് ഖാൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടതും അവഗണിക്കാവുന്നതിലും അപ്പുറത്തേയ്ക്ക് ഇസ്ലാം ശക്തി വളർന്നതും അവരെ നിരാശരാക്കി.
ഇസ്ലാം വിരുദ്ധതയ്ക്കും കുടിയേറ്റ വിരുദ്ധതയ്ക്കും എതിരായ പ്രചാരണത്തിന്റെ വിജയമായാണ് സാദിഖ് ഖാന്റെ മേയർ പദവി വിശേഷിപ്പിക്കപ്പെട്ടത്. ഇടയ്ക്കിടെ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടും ലണ്ടൻ സഹിഷ്ണുത പുലർത്താനുണ്ടായ കാര്യവും അതുതന്നെ. എന്നാൽ, ഇതിനൊപ്പം തന്നെ വംശീയ വിദ്വേഷവും ശക്തിയാർജിക്കുന്നുണ്ടെന്ന മറുവശവുമുണ്ട്. പാശ്ചാത്യർക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ഒട്ടേറെ ബ്രിട്ടീഷ് മുസ്ലീങ്ങൾ ഐസിസിൽ ചേർന്നതും അവർ ഉയർത്തിക്കാട്ടുന്നു.