- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 കൊല്ലം കൊണ്ട് യുകെയിലെ മുസ്ലിം ജനസംഖ്യ മൂന്നിരട്ടി ഉയരും; ഇപ്പോഴത്തെ 4.1 മില്യൺ ജനസംഖ്യ 2050-ൽ 13 മില്യണാകും; ബ്രിട്ടൻ അമ്പതുകൊല്ലത്തിനകം മുസ്ലിം ഭൂരിപക്ഷ രാജ്യമാകുമെന്ന് ആശങ്കപ്പെട്ട് വെള്ളക്കാർ
ബ്രിട്ടനിലെ മുസ്ലിം ജനസംഖ്യ 20 വർഷംകൊണ്ട് മൂന്നിരട്ടി വർധിക്കുമെന്ന് ഗവേഷകരുടെ വാക്കുകൾ ബ്രിട്ടനിലെ വെള്ളക്കാരുടെ മനസ്സിൽ തീമഴയായാണ് പെയ്യുന്നത്. ബ്രിട്ടൻ 50 കൊല്ലത്തിനകം മുസ്ലിം ഭൂരിപക്ഷ രാജ്യമാകുമോ എന്ന ആശങ്കയിലാണ് അവർ. 2016-ലെ കണക്കനുസരിച്ച് 4.1 ദശലക്ഷം മുസ്ലീങ്ങളാണ് ബ്രിട്ടനിലുള്ളത്. 2050-ൽ അത് 13 ദശലക്ഷമാകുമെന്നാണ് പ്യൂ റിസർച്ച് സെന്ററിൽ ഗവേഷണം സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയിലുള്ള കുടിയേറ്റവും ജനസംഖ്യ വർധനവും തുടർന്നാലാണ് മുസ്ലീങ്ങളുടെ എണ്ണം മൂന്നിരട്ടിയോളം വർധിക്കുക. യൂറോപ്പിലേക്ക് ജോലി സംബന്ധമായി കുടിയേറുന്നവരുടെ പ്രധാന ലക്ഷ്യം ബ്രിട്ടനായതുകൊണ്ടാണ് ജനസംഖ്യയിൽ ഈ രീതിയിലുള്ള വർധന വരാൻ കാരണം. എന്നാൽ, അഭയാർഥികളുടെ പ്രധാന ലക്ഷ്യം ജർമനിയാണെന്നും ഗവേഷകർ പറയുന്നു. സിറിയയയിൽനിന്നും മറ്റ് മുസ്ലിം രാജ്യങ്ങളിൽനിന്നും അഭയാർഥിപ്രവാഹം ഇപ്പോഴും തുടരുന്നുണ്ട്. കുടിയേറ്റം മാത്രമല്ല ജനസംഖ്യയിലെ ഈ മാറ്റത്തിന് കാരണം. മുസ്ലിം കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നുമുണ്ട്. ബ്രിട്ടനിലെ ഒരു മുസ്ലിം സ
ബ്രിട്ടനിലെ മുസ്ലിം ജനസംഖ്യ 20 വർഷംകൊണ്ട് മൂന്നിരട്ടി വർധിക്കുമെന്ന് ഗവേഷകരുടെ വാക്കുകൾ ബ്രിട്ടനിലെ വെള്ളക്കാരുടെ മനസ്സിൽ തീമഴയായാണ് പെയ്യുന്നത്. ബ്രിട്ടൻ 50 കൊല്ലത്തിനകം മുസ്ലിം ഭൂരിപക്ഷ രാജ്യമാകുമോ എന്ന ആശങ്കയിലാണ് അവർ. 2016-ലെ കണക്കനുസരിച്ച് 4.1 ദശലക്ഷം മുസ്ലീങ്ങളാണ് ബ്രിട്ടനിലുള്ളത്. 2050-ൽ അത് 13 ദശലക്ഷമാകുമെന്നാണ് പ്യൂ റിസർച്ച് സെന്ററിൽ ഗവേഷണം സൂചിപ്പിക്കുന്നത്.
ഇപ്പോഴത്തെ നിലയിലുള്ള കുടിയേറ്റവും ജനസംഖ്യ വർധനവും തുടർന്നാലാണ് മുസ്ലീങ്ങളുടെ എണ്ണം മൂന്നിരട്ടിയോളം വർധിക്കുക. യൂറോപ്പിലേക്ക് ജോലി സംബന്ധമായി കുടിയേറുന്നവരുടെ പ്രധാന ലക്ഷ്യം ബ്രിട്ടനായതുകൊണ്ടാണ് ജനസംഖ്യയിൽ ഈ രീതിയിലുള്ള വർധന വരാൻ കാരണം. എന്നാൽ, അഭയാർഥികളുടെ പ്രധാന ലക്ഷ്യം ജർമനിയാണെന്നും ഗവേഷകർ പറയുന്നു. സിറിയയയിൽനിന്നും മറ്റ് മുസ്ലിം രാജ്യങ്ങളിൽനിന്നും അഭയാർഥിപ്രവാഹം ഇപ്പോഴും തുടരുന്നുണ്ട്.
കുടിയേറ്റം മാത്രമല്ല ജനസംഖ്യയിലെ ഈ മാറ്റത്തിന് കാരണം. മുസ്ലിം കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നുമുണ്ട്. ബ്രിട്ടനിലെ ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 2.9 കുട്ടികൾ വീതമുണ്ടെങ്കിൽ, മുസ്ലിം ഇതര സത്രീക്ക് അത് 1.8 മാത്രമാണ്. കുടിയേറ്റം എന്നന്നേക്കുമായി അവസാനിച്ചാലും മുസ്ലീങ്ങളുടെ എണ്ണത്തിൽ മൂന്നുശതമാനത്തോളം വർധനയുണ്ടാകുമെന്നും ഗവേഷകർ പറയുന്നു. ബ്രി്ട്ടന് പുറമെ,, ഫ്രാൻസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും ഇത് ബാധകമാണ്.
അഭയാർഥി വരവ് നിലയ്ക്കുകയും കുടിയേറ്റം ഇപ്പോഴത്തെ രീതിയിൽ തുടരുകയും ചെയ്താൽ, യൂറോപ്യൻ യൂണിയനിൽ മുസ്ലീങ്ങളുടെ എണ്ണത്തിൽ മുന്നിൽ ബ്രിട്ടനായിരിക്കുമെന്നും ഗവേഷകർ പറയുന്നു. മുസ്ലിം ജനസംഖ്യ 13 ദശലക്ഷത്തിലെത്തുമ്പോൾ അത് ബ്രിട്ടനിലെ ആകകെ ജനസംഖ്യയുടെ 16.7 ശതമാനമാകും. നിലവിൽ യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ളത് ജർമനിയിലാണ്. ഫ്രാൻസ് രണ്ടാമതും ്ബ്രിട്ടൻ മൂന്നാമതുമാണ്.
അടുത്തകാലത്തുണ്ടായ അഭയാർഥി പ്രവാഹത്തിൽ ബ്രിട്ടനിലെത്തിയത് 60,000 പേരാണ്. എന്നാൽ, സമീപവർഷങ്ങളിലായി 1.5 ദശലക്ഷം മുസ്ലിം കുടിയേറ്റക്കാർ ബ്രിട്ടനിലെത്തിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. 2010-നും 2016-നും മധ്യേ ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരിൽ 43 ശതമാനം മുസ്ലീങ്ങളാണ്.
അഭയാർഥികളോടുള്ള സമീപനത്തിൽ ബ്രിട്ടീഷുകാർ പൊതുവെ മാന്യന്മാരാണെന്നും ഗവേഷണം പറയുന്നു. മൂന്നിൽ ഒരാൾ മാത്രമാണ് അഭയാർഥികൾ അപകടകാരികളാണെന്ന് കരുതുന്നത്. ഫ്രാൻസിൽ ഇത് 39 ശതമാനവും സ്‌പെയിനിൽ 42 ശതമാനവും പോളണ്ടിൽ 60 ശതമാനവും അഭയാർഥികളെ വിശ്വാസമില്ലാത്തവരാണ്.