- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ദളിത് അല്ല; കള്ളി വെളിച്ചത്തായത് സംവരണ സീറ്റിൽ പത്രിക സമർപ്പിക്കാൻ ഒരുങ്ങവേ
കൽപറ്റ: മുസ്ലിം ലീഗിന്റെ വനിതാ ദളിത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ദളിത് ആയിരുന്നില്ല. ഈ വിവാദം മുസ്ലിം ലീഗിന് പുതിയ പ്രതിസന്ധിയാവുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരത്തിനൊരുങ്ങുന്ന പാർട്ടിക്ക് ഇത് തിരിച്ചടിയുമായി. വനിതാ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റും പുൽപള്ളി പഞ്ചായത്തംഗവുമായ ജയന്തി രാജന്റെ ജാതിയെക്കുറിച്ചാണ് വിവാദം. ജയന്തി ര
കൽപറ്റ: മുസ്ലിം ലീഗിന്റെ വനിതാ ദളിത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ദളിത് ആയിരുന്നില്ല. ഈ വിവാദം മുസ്ലിം ലീഗിന് പുതിയ പ്രതിസന്ധിയാവുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരത്തിനൊരുങ്ങുന്ന പാർട്ടിക്ക് ഇത് തിരിച്ചടിയുമായി.
വനിതാ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റും പുൽപള്ളി പഞ്ചായത്തംഗവുമായ ജയന്തി രാജന്റെ ജാതിയെക്കുറിച്ചാണ് വിവാദം. ജയന്തി രാജൻ കുണ്ടുവടിയ എന്ന ജാതിയിൽ ഉൾപ്പെടുന്നയാളാണ്. പട്ടികജാതിയോ പട്ടികവർഗമോ അല്ലാത്ത ഈ വിഭാഗക്കാർക്ക് ഒഇസി സർട്ടിഫിക്കറ്റാണ് നൽകുന്നത്. എന്നാൽ ദലിത് ലീഗിൽ പ്രവർത്തനം തുടങ്ങിയ ഇവരെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാക്കി. ഇതാണ് വിവാദമാകുന്നത്. ഇവരുടെ ജാതി പട്ടികവിഭാഗത്തിലാണെന്നാണ് ലീഗ് കരുതിയത്.
ഇത്തവണ സംവരണസീറ്റിൽ മത്സരിക്കാൻ അവരെ തിരഞ്ഞെടുത്തപ്പോഴാണ് സർട്ടിഫിക്കറ്റിൽ ഒഇസി എന്നാണെന്നു മനസ്സിലാക്കിയത്. ഇതിനിടെ, കഴിഞ്ഞ തവണ അവർ സംവരണസീറ്റിലാണു മത്സരിച്ചതെന്നു വാദമുയർന്നു. എന്നാൽ ലീഗ് നൽകിയ ജനറൽ സീറ്റിലായിരുന്നു ജയന്തി മത്സരിച്ചു ജയിച്ചത്. അതോടെ ആ വിവാദം തീർന്നു. എങ്കിലും ലീഗിന്റെ ദളിത് പ്രേമം പൊളിക്കാൻ പുതിയ വിവാദം ഉയർത്തിക്കാട്ടുകയാണ് രാഷ്ട്രീയ എതിരാളികൾ.
വയനാട്ടിൽ യുഡിഎഫിന്റെ ഉറച്ച സംവരണസീറ്റിൽ പോഷകസംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ മത്സരിപ്പിച്ചു ജയിപ്പിക്കാനായിരുന്നു മുസ്ലിം ലീഗിന്റെ ശ്രമം.