- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൺമറഞ്ഞ പ്രിയപ്പെട്ട നേതാക്കളുടെ ഓർമയ്ക്കായി ജനകീയ പദ്ധതികൾ നടപ്പാക്കുന്നത് തുടർന്ന് മുസ്ലിംലീഗ്; ഇ. അഹമ്മദിന്റെ ഓർമയ്ക്കായി അഞ്ചേക്കർ ഗ്രാമത്തിൽ ഒരുങ്ങുന്നത് നൂറു ബൈത്‌റഹ്മകൾ; കൂടാതെ എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ് സർവീസുകളും കുടിവെള്ള പദ്ധതികളും; അനുകരണീയ മാതൃക പിന്തുടർന്ന് സിപിഎമ്മും കോൺഗ്രസും
കേരളത്തിൽ ഇപ്പോൾ നാം കണ്ടു വരുന്ന ഒരു പുതിയ സഹായ രീതി ആണ് വീടില്ലാത്ത ആളുകൾക്ക് വീട് നിർമ്മിച്ചു നൽകുക എന്നുള്ളത്. ഇന്ന് പല രാഷ്ട്രീയ പാർട്ടികളും ഇത്തരം സേവനങ്ങൾ നൽകാൻ മുന്നോട്ടു വരുന്നു. പക പോക്കലിന്റെയും വൈരാഗ്യത്തിന്റെയും ഇടയിൽ ചില രാഷ്ട്രീയ കക്ഷികൾ ഇത്തരം സഹായ ഹസ്തങ്ങൾ സഹജീവികൾക്ക് നൽകാൻ മുന്നോട്ടു വരുന്നതിനെ പാർട്ടി ഭേദമെന്യേ നാം പ്രോത്സാഹിപ്പിക്കണം. കേരളത്തിൽ അന്തിയുറങ്ങാൻ വീടില്ലാത്ത നിരാലംബർക്ക് വേണ്ടി മതമോ പാർട്ടിയോ മറ്റു ബന്ധങ്ങളോ നോക്കാതെ വീടുകൾ നിർമ്മിച്ചു നൽകാൻ മുന്നോട്ടു വന്ന രാഷ്ട്രീയ പ്രസ്ഥാനം മുസ്ലിം ലീഗ് ആണെന്ന് അർദ്ധശങ്കയ്ക്ക് ഇടയില്ലാത്ത നമുക്ക് പറയാൻ പറ്റും. ലീഗിന്റെ മൺമറഞ്ഞുപോയ പ്രിയപ്പെട്ട നേതാവ് ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ''ബൈത്തുറഹ്മ ' എന്ന പദ്ധതി ആദ്യ ഘട്ടത്തിൽ മലപ്പുറം ജില്ലയിലാണു തുടങ്ങിയത്. തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാങ്ങളിലും ബൈത്തുറഹ്മകൾ നിർമ്മിച്ച് അവകാശികൾക്ക് കൈമാറാൻ അവർക്കു സാധിച്ചു. ആയിരത്തിലധികം ബൈത്തുറഹ്മകളാണ് ഉയർന്നത്. പ്രിയപ്പെട്ട നേതാക്കൾ മരിച്
കേരളത്തിൽ ഇപ്പോൾ നാം കണ്ടു വരുന്ന ഒരു പുതിയ സഹായ രീതി ആണ് വീടില്ലാത്ത ആളുകൾക്ക് വീട് നിർമ്മിച്ചു നൽകുക എന്നുള്ളത്. ഇന്ന് പല രാഷ്ട്രീയ പാർട്ടികളും ഇത്തരം സേവനങ്ങൾ നൽകാൻ മുന്നോട്ടു വരുന്നു. പക പോക്കലിന്റെയും വൈരാഗ്യത്തിന്റെയും ഇടയിൽ ചില രാഷ്ട്രീയ കക്ഷികൾ ഇത്തരം സഹായ ഹസ്തങ്ങൾ സഹജീവികൾക്ക് നൽകാൻ മുന്നോട്ടു വരുന്നതിനെ പാർട്ടി ഭേദമെന്യേ നാം പ്രോത്സാഹിപ്പിക്കണം.
കേരളത്തിൽ അന്തിയുറങ്ങാൻ വീടില്ലാത്ത നിരാലംബർക്ക് വേണ്ടി മതമോ പാർട്ടിയോ മറ്റു ബന്ധങ്ങളോ നോക്കാതെ വീടുകൾ നിർമ്മിച്ചു നൽകാൻ മുന്നോട്ടു വന്ന രാഷ്ട്രീയ പ്രസ്ഥാനം മുസ്ലിം ലീഗ് ആണെന്ന് അർദ്ധശങ്കയ്ക്ക് ഇടയില്ലാത്ത നമുക്ക് പറയാൻ പറ്റും. ലീഗിന്റെ മൺമറഞ്ഞുപോയ പ്രിയപ്പെട്ട നേതാവ് ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ''ബൈത്തുറഹ്മ ' എന്ന പദ്ധതി ആദ്യ ഘട്ടത്തിൽ മലപ്പുറം ജില്ലയിലാണു തുടങ്ങിയത്. തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാങ്ങളിലും ബൈത്തുറഹ്മകൾ നിർമ്മിച്ച് അവകാശികൾക്ക് കൈമാറാൻ അവർക്കു സാധിച്ചു. ആയിരത്തിലധികം ബൈത്തുറഹ്മകളാണ് ഉയർന്നത്. പ്രിയപ്പെട്ട നേതാക്കൾ മരിച്ചു കഴിഞ്ഞാൽ പൊതു വേ കേരളത്തിൽ കണ്ടിരുന്നത് അവരുടെ പ്പേരിൽ ബസ്റ്റോപ്പുകളോ വലിയ പ്രതിമകളോ കമാനങ്ങളോ ഉയർത്തുകയെന്നതാണ്. ഇത്തരം സങ്കൽപ്പങ്ങളെ മാറ്റി മറിച്ചത് മുസ്ലിം ലീഗ് തന്നെയാണ്.
ഇന്ന് വീടില്ലാത്ത അശരണരായ ആളുകൾ പാണക്കാട് ചെന്നോ, അവരുടെ നാട്ടിലെ ലീഗ് കമ്മറ്റികളുമായി ബന്ധപെട്ടോ വേണ്ട സഹായം തേടുന്നു. മുൻപ് സ്ഥലം ഉള്ളവർക്ക് വീട് വച്ച് കൊടുത്തിരുന്ന മുസ്ലിം ലീഗ് ഇപ്പോൾ സ്ഥലം വാങ്ങിയും ബൈത്തുറഹ്മകൾ നിർമ്മിച്ചു നൽകുന്നു. മത, രാഷ്ട്രീയ ഭേദം നോക്കാതെ ഇത്തരം വീടുകൾ നൽകുന്നതിൽ മുസ്ലിം ലീഗ് മുന്നിട്ടു നിൽക്കുന്നു. ബൈത്തുറഹ്മകൾ നൽകുന്നത് വോട്ടു കിട്ടാൻ വേണ്ടി അല്ല എന്ന കാര്യം അത്തരം വീടുകൾ ലഭിക്കുന്ന കുടുംബത്തിലെ അംഗസംഖ്യ നോക്കിയാൽ വ്യക്തമാകും. നൂറു കണക്കിന് ബൈത്തു റഹ്മകൾ അർഹത പെട്ടവർക്ക് വേണ്ടി ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്നു. ഇതിനിടെ, മറ്റൊരു സ്വപ്ന പദ്ധതിയിലേക്ക് കൂടി മുസ്ലിം ലീഗ് പ്രസ്ഥാനം കാലെടുത്തു വയ്ക്കുകയാണ്. ദുബായ് കെഎംസിസിയുടെ വകയായി അഞ്ചേക്കർ ഗ്രാമത്തിൽ നൂറു ബൈത്‌റഹ്മകൾ അടുത്തിടെ അന്തരിച്ച ഇ. അഹ്മ്മദിന്റെ നാമധേയത്തിൽ പിറവികൊള്ളാൻ പോകുന്നു.
പാർട്ടിയുടെ അമരക്കാർ മരിച്ചു കഴിഞ്ഞാൽ ആ മഹാന്മാരുടെ നാമധേയം നിലനിർത്താനായി മുസ്ലിംലീഗ് ആവിഷ്‌കരിക്കുന്ന പദ്ധതികൾ എന്നും ജനമനസ്സുകളിൽ ഇടംപിടിക്കുന്നവ തന്നെയാണ്. ബാഫഖി തങ്ങൾ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ നാമധേയത്തിൽ യതീം ഖാനകൾ നിർമ്മിക്കപ്പെട്ടു. പൂക്കോയ തങ്ങൾ മരണപ്പെട്ടപ്പോൾ ഓർമക്കായി പിഎംഎസ്എ വിദ്യഭ്യാസ സ്ഥാപങ്ങൾ ആരംഭിച്ചു. സിഎച്ചിന്റെ ഓർമക്കായി ഉയർന്നു വന്നത് സിഎച് സെന്ററുകൾ. ശിഹാബ് തങ്ങളുടെ ഓർമക്കായി ബൈത്തുറഹ്മകൾ. ഇപ്പോൾ ഇ അഹമ്മദിന്റെ ഓർമക്കായി എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ് സർവീസുകളും കുടിവെള്ള പദ്ധതികളും.
കേരളത്തിലെ ഓരോ മെഡിക്കൽ കോളേജിന് മുന്നിലും സിഎച്ച് മുഹമ്മദ് കോയയുടെ നാമധേയത്തിൽ തുടങ്ങിയ സിഎച് സെന്ററുകൾ ആയിരകണക്കിന് രോഗികൾക്ക് അത്താണിയായി മാറുന്നു. താമസസൗകര്യവും ഭക്ഷണവും എല്ലാം നൽകാൻ ഇരുപത്തിനാല് മണിക്കൂറും സിഎച് സെന്ററുകൾ മുന്നോട്ടു വരുന്നു. അവിടേക്കു പ്രവേശിക്കാനും ആനുകൂല്യങ്ങൾ ലഭിക്കാനും ആരുടേയും ശിപാർശ കത്തോ പാർട്ടി ബന്ധമോ ആവശ്യമില്ല. വർഡങ്ങൾക്കു മുമ്പേ ബൈത്തുറഹ്മ എന്ന ആശയം മുന്നോട്ടു വച്ച മുസ്ലിംലീഗിനോടു മത്സരിക്കാൻ ഇപ്പോൾ സിപിഎമ്മും കോൺഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം അണികൾക്കെങ്കിലും വീടുകൾ നിർമ്മിച്ചു നൽകാൻ മുന്നോട്ടു സിപിഎമ്മും കോൺഗ്രസും മുന്നോട്ടു വരുന്നു. ഇത്തരം നല്ല പ്രവണതകൾ ആരു ചെയ്താലും പ്രോത്സാഹിപ്പിക്കണം.
സ്വന്തം അണികളിൽനിന്നും പണംപിരിക്കുന്ന രാഷ്ട്രീയക്കാർ പാർട്ടി സമ്മേളനങ്ങൾ നടത്തി ലക്ഷങ്ങൾ പൊട്ടിക്കുമ്പോൾ അത്തരം ഫണ്ടുകൾ ഉപയോഗിച്ചു സ്വന്തം പാർട്ടിയിലെ അശരണരെ സഹായിക്കാൻ മുന്നോട്ടു വന്നാൽ അതിലും വലിയ ജനക്ഷേമ രാഷ്ട്രീയം മറ്റെന്തുണ്ട്. ഡിവൈഎഫ്‌ഐ നിർമ്മിച്ചു നൽകുന്ന വീടുകൾ കേരളത്തിൽ ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നു. അതുപോലെ കോൺഗ്രസ് ഡിസിസികൾ നിർമ്മിച്ചു നൽകുന്ന സബർമതി ആശ്രമങ്ങൾ എല്ലാം കേരളത്തിലെ രാഷ്ട്രീയ ജനസേവനത്തിന്റെ മറ്റൊരു മുഖം ആയി മാറി വരുന്നു.
രാഷ്ട്രീയവും മതവും അടക്കമുള്ളവ മാറ്റിവച്ച് കേരളത്തിലെ രാഷ്ട്രീയക്കാർ ജനോപകാരപ്രദമായ കാര്യങ്ങൾക്കു മുന്നോട്ടു വരട്ടെ. വേനൽക്കാലത്ത് എല്ലാ കലാലയങ്ങളിലും പറവകൾക്ക് കുടിനീർ നല്കാനായി ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് നടത്തുന്ന പരിപാടിയും ഇപ്പോൾ ജന ശ്രദ്ധ ആകർഷിക്കുന്നു. ഇത്തരം സത്പ്രവർത്തികളെ പാർട്ടിയോ കൊടിയോ ചിഹ്നമോ നോക്കാതെ നാം പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടു വരേണ്ടതുതന്നെ.