- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അബ്ബാസലി ശിഹാബ് തങ്ങളെ രംഗത്തിറക്കി പാണക്കാട് വിഭജനമുണ്ടാക്കാൻ കുഞ്ഞാലിക്കുട്ടി; ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനവും ചന്ദ്രിക പത്രത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനവും ഇനി പാണക്കാട്ടെ യുവനിരയ്ക്ക്; നിയമന സാധ്യതകൾ ഇങ്ങനെ
കോഴിക്കോട് : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനങ്ങൾ പാണക്കാട്ടെ യുവ തലമുറയ്ക്ക് കൂടി വീതം വയ്ക്കുന്നു. മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റായിരുന്ന സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെ ഒഴിവുവന്ന മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടനുണ്ടാകും. അതോടൊപ്പം പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ എക്സിക്യുട്ടീവ് ഡയറക്ടർ കം ജനറൽ മാനേജർ ആയും നിയമനമുണ്ടാകും.
ചന്ദ്രികയുടെ തലപ്പത്തേക്കു വഖഫ് ബോർഡ് മുൻ ചെയർമാൻ റഷീദ് അലി ശിഹാബ് തങ്ങളെ ഉടൻ തെരഞ്ഞെടുത്തേക്കും. പാണക്കാട് യുവനിരയിൽ ശ്രദ്ധേയമായ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളെയാണ് മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റായി പ്രഖ്യാപിക്കുക എന്നാണ് സൂചന. ചന്ദ്രികയുടെ എം. ഡി യായി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെയും ഉടൻ തിരഞ്ഞെടുക്കും.
പാണക്കാട് സീനിയോറിറ്റി പ്രകാരം മലപ്പുറം നിയോജക മണ്ഡലം ലീഗ് പ്രസിഡന്റായ അബ്ബാസലി ശിഹാബ് തങ്ങളെ മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റാക്കാൻ കുഞ്ഞാലിക്കുട്ടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞാലികുട്ടിയുടെ റബ്ബർ സ്റ്റാബ് ഭരണത്തിനാണ് ഈ നീക്കം എന്ന് മറുവിഭാഗം പറയുന്നത്. മുസ്ലിം ലീഗ് പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗത്വം ഉള്ള ശക്തമായ ജില്ലയിൽ പാർട്ടിയെ കേഡർ സ്വഭാവത്തിൽ കൊണ്ട് പോവാൻ ഏറ്റവും നല്ല യോഗ്യതയും കഴിവുമുള്ള റഷീദലി തങ്ങളാണ് നല്ലതെന്നാണ് രണ്ടാം നിര നേതൃത്യത്തിലെ ഭൂരിപക്ഷ അഭിപ്രായം.
എന്നാൽ റഷീദലി തങ്ങൾ കണിശക്കാരനും സ്വതന്ത്ര തീരുമാനം എടുക്കുന്ന വ്യക്തി ആയതിന് മലപ്പുറം ജില്ലയിൽ കുഞ്ഞാലിക്കുട്ടിയുടെ കൈയിൽ നിന്ന് ലീഗ് പാർട്ടിയുടെ ചരട് നഷ്ടമാകുമെന്ന ബോധ്യമുള്ളതിനാൽ സമവായത്തിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളാണ് മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റാവാൻ കൂടുതൽ സാധ്യത.
കുഞ്ഞാലിക്കുട്ടിക്കു പാർട്ടിയിൽ വൻ സ്വാധീനമാണെങ്കിലും പാണക്കാട് യുവനിരയിൽ ആ പൊതുസമ്മതി നിലവിലില്ല. ഇതിനാൽ തന്നെ മേൽപറഞ്ഞ സ്ഥാനങ്ങൾ പാണക്കാട് കുടുംബം ചർച്ചചെയ്തു തീരുമാനിക്കും. കുഞ്ഞാലിക്കുട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാകും നിലവിലെ സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ശ്രമം. എന്നാൽ പാണക്കാട്ടെ കുടുംബത്തിലെ പൊതുസ്വീകാര്യനായ പാണക്കാട് റഷീദലി തങ്ങളുടെ നേതൃത്വത്തിലാകും ഇത്തരത്തിലുള്ള ചർച്ചകളെല്ലാം നടക്കുക.
ലീഗ് പാർട്ടിയിൽ നിലവിൽ സ്ഥാനമില്ലാത്തിനാൽ ചന്ദ്രിക ഡയറക്ടറും, ജി.എമ്മും ആയി റഷീദ് അലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തേക്കും. അബാസലി തങ്ങളെ മുസ്ലിം ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ഹൈദരലി തങ്ങളുടെ മകനായ മൊയിൻ അലി ശിഹാബ് തങ്ങളെ യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ആയും തെരഞ്ഞെടുക്കുവാൻ സാധ്യതയുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ചന്ദ്രിക പത്രത്തിലെ അഴിമതിക്ക് എതിരെ പരസ്യമായി പ്രതികരിക്കുകയും വാർത്താസമ്മേളനം തടത്തിയ മൊയീൻ അലി ശിഹാബ് തങ്ങൾ നിലവിൽ യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്.