- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ പാണക്കാട്ടെ സന്ദർശത്തിനു പിന്നാലെ ലീഗിൽ നാടകീയ രംഗങ്ങൾ; അഹമ്മദിന്റെ മകൾ ഫൗസിയയെ മലപ്പുറം സ്ഥാനാർത്ഥിയാക്കാൻ കുഞ്ഞിലിക്കുട്ടി വിരുദ്ധരുടെ നീക്കം; മുനീറിന്റെയും കെ.എം. ഷാജിയുടെയും ലക്ഷ്യം മുനവറലി ശിഹാബ് തങ്ങൾക്കു സീറ്റ് ഉറപ്പാക്കൽ
മലപ്പുറം: ഏപ്രിൽ 12നു നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്നു വ്യക്തമാക്കി അന്തരിച്ച ഇ. അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ. പാർട്ടി ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കുമെന്നാണ് ഫൗസിയ വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ മുസ്ലിംലീഗിനിള്ളിൽ ഏകദേശ ധാരണ ആയിരിക്കേയാണ് ഫൗസിയയുടെ രംഗപ്രവേശനം. എംഎൽഎമാരും മുതിർന്ന പാർട്ടിന തോക്കളുമായ ഡോ. എം.കെ. മുനീർ, കെ.എം. ഷാജി എന്നിവരുടെ അറിവോടെയാണ് ഫൗസിയയുടെ നീക്കളെന്നാണു റിപ്പോർട്ട്. ഇ. അഹമ്മദ് മരിച്ചതിനെത്തുടർന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മറ്റന്നാൾ ലീഗ് സെക്രട്ടേറിയറ്റ് ചേരുന്നതിനു മുമ്പേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് താൻ മത്സരിക്കാൻ തയാറാണെന്ന വെളിപ്പെടുത്തൽ അഹമ്മദിന്റെ മകൾ നടത്തിയിരിക്കുന്നത്. സ്ഥാനാർത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയു
മലപ്പുറം: ഏപ്രിൽ 12നു നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്നു വ്യക്തമാക്കി അന്തരിച്ച ഇ. അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ. പാർട്ടി ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കുമെന്നാണ് ഫൗസിയ വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ മുസ്ലിംലീഗിനിള്ളിൽ ഏകദേശ ധാരണ ആയിരിക്കേയാണ് ഫൗസിയയുടെ രംഗപ്രവേശനം. എംഎൽഎമാരും മുതിർന്ന പാർട്ടിന തോക്കളുമായ ഡോ. എം.കെ. മുനീർ, കെ.എം. ഷാജി എന്നിവരുടെ അറിവോടെയാണ് ഫൗസിയയുടെ നീക്കളെന്നാണു റിപ്പോർട്ട്.
ഇ. അഹമ്മദ് മരിച്ചതിനെത്തുടർന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മറ്റന്നാൾ ലീഗ് സെക്രട്ടേറിയറ്റ് ചേരുന്നതിനു മുമ്പേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് താൻ മത്സരിക്കാൻ തയാറാണെന്ന വെളിപ്പെടുത്തൽ അഹമ്മദിന്റെ മകൾ നടത്തിയിരിക്കുന്നത്.
സ്ഥാനാർത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേരാണ് എങ്ങും ഉയർന്നുകേൾക്കുന്നത്. അതേസമയം തന്നെ ഇ അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർസാദിനെ മലപ്പുറത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശം നേരത്തെ തന്നെ ഒരു വിഭാഗം മുന്നോട്ടുവെച്ചിരുന്നു. എംഎൽഎമാരായ ഡോ. എംകെ മുനീർ, കെഎം ഷാജി എന്നിവരടങ്ങിയ ലീഗിലെ ഒരു വിഭാഗത്തിന്റെ അറിവോടെയാണ് ഈ നീക്കങ്ങൾ.
മലപ്പുറത്ത് മത്സരിപ്പിച്ച് ലീഗിന്റെ ദേശീയ രാഷ്ട്രീയത്തിലെ മുഖമായി കുഞ്ഞാലിക്കുട്ടിയെ ഉയർത്തിക്കൊണ്ടുവരിക എന്നതാണ് ഇ. അഹമ്മദിന്റെ മരണത്തിന് ശേഷം ചേർന്ന ലീഗ് നേതൃയോഗത്തിലുണ്ടായ ധാരണ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതുമില്ല. ഈ പശ്ചാത്തലത്തിലാണ് ഫൗസിയയെ മുൻനിർത്തിയുള്ള നീക്കം.
ഇംഗ്ലീഷ് മാസികയായ ഔട്ട്‌ലുക്കിലാണ് ഫൗസിയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് സൂചന ആദ്യം വന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നകാര്യം ഫൗസിയ അന്ന് സ്ഥിരീകരിച്ചിരുന്നില്ല. ലീഗിലെ തന്നെ മുതിർന്ന നേതാക്കൾ ഫൗസിയയോട് മത്സരിക്കാൻ ആവശ്യപ്പെട്ടുവെന്ന് അഹമ്മദിന്റെ കുടുംബത്തോട് അടുപ്പമുള്ള ചിലർ വ്യക്തമാക്കിയിരുന്നു. ലീഗിൽ കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന വിഭാഗത്തിൽനിന്നാണ് ഈ നീക്കങ്ങൾ. ഫൗസിയയെ മുൻനിർത്തി സമ്മർദം ശക്തമാക്കിയാൽ കുഞ്ഞാലിക്കുട്ടി പിന്മാറുമെന്നാണ് കണക്കുകൂട്ടൽ.
ഫൗസിയ മത്സരത്തിന് തയ്യാറായില്ലെങ്കിലും സമവായമെന്ന നിലയിൽ മറ്റാരെയങ്കിലും കൊണ്ടുവരാനാണ് ലക്ഷ്യം. യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്. മുനവറലി വന്നാൽ ലീഗ് അണികളിൽ എതിർപ്പുണ്ടാകില്ലെന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഫൗസിയയെ കൊണ്ടുവരിക എന്നതിലുപരി കുഞ്ഞാലിക്കുട്ടിയുടെ വരവിനെ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇന്നലെ കുഞ്ഞാലിക്കുട്ടിയെ മത്സരരംഗത്ത് നിന്നും മാറ്റിനിർത്തണമെന്ന് ആവശ്യവുമായി ഉമ്മൻ ചാണ്ടി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കാണാനെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നത് കേരളത്തിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ശിഹാബ് തങ്ങളോട് ഉമ്മൻ ചാണ്ടി അറിയിച്ചതും. കെ.എം. മാണി മുന്നണി വിട്ടുപോയ സാഹചര്യവും പിന്നാലെ പ്രതിപക്ഷത്തെ മുന്നണിയുടെ കരുത്തനായ നേതാവ് ദേശീയരാഷ്ട്രീയത്തിലേക്ക് തിരിയുന്നതും സംസ്ഥാനത്തെ യുഡിഎഫിനെ ബാധിക്കുമെന്ന കാര്യവും ഉമ്മൻ ചാണ്ടി ശിഹാബ് തങ്ങളോട് വ്യക്തമാക്കി. സംസ്ഥാനത്ത് സർക്കാരിനെതിരെ പ്രതിപക്ഷം ശകതമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ട സാഹചര്യമാണിതെന്നും ഈ ഘട്ടത്തിൽ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്നതാണ് തന്റെ അഭ്യർത്ഥനയെന്നും ഉമ്മൻ ചാണ്ടി ലീഗ് നേതൃത്വത്തെ അറിയിച്ചതായിട്ടാണ് വിവരങ്ങൾ.