- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗ് വീണ്ടും കോൺഗ്രസിനെ വിരട്ടുന്നു; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോടതി വിധി എതിരായാൽ പലതും തുറന്നുപറയേണ്ടി വരുമെന്ന് കെപിഎ മജീദ്; വിഭജനം പൂർത്തിയാക്കാൻ മൂന്ന മാസം ചോദിച്ച് സർക്കാറും ഹൈക്കോടതിയിൽ
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തങ്ങളുടെ ഇഷ്ടത്തിന് നടത്താൻ വേണ്ടി സംസ്ഥാന സർക്കാറിനെ വിരട്ടി കാര്യങ്ങൾ നേടാൻ മുസ്ലിംലീഗ് ഒരുങ്ങുന്നു. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായാണ് ലീഗ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് നടത്താൻ അധികം സമയം ചോദിച്ച
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തങ്ങളുടെ ഇഷ്ടത്തിന് നടത്താൻ വേണ്ടി സംസ്ഥാന സർക്കാറിനെ വിരട്ടി കാര്യങ്ങൾ നേടാൻ മുസ്ലിംലീഗ് ഒരുങ്ങുന്നു. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായാണ് ലീഗ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് നടത്താൻ അധികം സമയം ചോദിച്ച് സർക്കാരും രംഗത്തു വന്നു. വാർഡുകളുടെ വിഭജനം പൂർത്തിയാക്കാൻ മൂന്നുമാസം വേണമെന്നും, 2010ലെ വാർഡ് വിഭജനം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുവാൻ സാധിക്കില്ലെന്നമാണ് ലീഗ് സമ്മർദ്ദത്തിൽ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ആറുമാസം ഇതിനായി വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണെന്നും നിശ്ചിത സമയത്തെക്കാൾ ഒരുമാസം മാത്രമെ പുതിയ ഭരണസമിതി വൈകുകയുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായി സർക്കാർ കോടതിയിൽ പറഞ്ഞു.
വിഭജനത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുവാൻ അധികജീവനക്കാരെ വിട്ടുനൽകാമെന്നും സർക്കാർ അറിയിച്ചു. അതേസമയം പുതിയ വാർഡുകളുടെ വിഭജനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്കുശേഷം കൂടുതൽ വാദങ്ങൾ തുടരുകയും വിധി പറയുകയും ചെയ്യും.
വാർഡുകളുടെ വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾബെഞ്ച് നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചാൽ കുറെ കാര്യങ്ങൾ തങ്ങൾക്ക് തുറന്നുപറയേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു. ലീഗിന്റെ താത്പര്യം അനുസരിച്ച് മാത്രമാണ് വാർഡുകളുടെ വിഭജനം നടത്തിയതെന്നും, ലീഗ് പറയുന്നതിലെല്ലാം വർഗീയത കണ്ടെത്തുകയാണ് മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാർഡ് വിഭജനം അനുസരിച്ച് തന്നെ, യഥാസമയം തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കെ.സി. ജോസഫും രാവിലെ വ്യക്തമാക്കിയിരുന്നു. ഇതോടെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും, സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണ്. നേരത്തെ തെരഞ്ഞെടുപ്പ് യഥാസമയം 2010ലെ വാർഡുകളുടെ വിഭജനപ്രകാരം മാത്രമേ നടത്താൻ പാടുള്ളു എന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കോടതി തീരുമാനപ്രകാരം നടത്തുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുകയെന്നതാണ് സർക്കാർ തീരുമാനം, അതിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരായ എം.കെ മുനീർ, കെ.സി ജോസഫ്, അഡ്വക്കറ്റ് ജനറൽ, അഡീഷണൽ അഡ്വക്കറ്റ് ജനറൽ എന്നിവർ ആലുവ പാലസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.