ർമ്മനിയിലെ വൂപ്പർട്ടാലലുള്ള ഹൈ സ്‌കൂളിൽ മുസ്ലിം കുട്ടികൾ നിസ്‌കരിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിസ്‌കാര പായവിരിക്കുന്നതും കാൽകഴുകുന്നതും മറ്റ് കുട്ടികൾക്ക് പ്രകോപനമാകുമെന്ന കാരണത്താലാണെന്ന് നിരോധനം. സ്‌കൂൾ ഹെഡ് ടീച്ചറാണ് പുതിയ ഉത്തരവ് അടങ്ങിയ സർക്കുലർ പുറത്തിറക്കിയത്.

സ്‌കൂൾ അധികൃതർ പുറത്തിറക്കിയ ഉത്തരവ് സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്നത് മുസ്ലിം കുട്ടികൾ പ്രാർത്ഥിക്കുന്നത് മറ്റ് ഉള്ളവർക്ക് പ്രകോപനം ഉണ്ടാക്കുന്നുവെന്നും, കാൽകഴുകുന്നതും മറ്റും നടപടി ക്രമങ്ങളും അനുവദിക്കുന്നതല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ ഇപ്പോൾ പ്രതിഷേധം ശക്തമായിട്ടുണ്ട്.

നിരോധനം നടപ്പാക്കാൻ അദ്ധ്യാപകർ സ്വീകരിക്കേണ്ട രീതിയെക്കുറിച്ചും ഉത്തരവിൽ വ്യക്തമാക്കുന്നു. സൗഹാർദപരമായ രീതിയിൽ നടപ്പാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പ്രെയർ റൂമുകൾ പോലുള്ള പരിഹാരമാർഗ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കാമെന്നും ഇതിനായി കുട്ടികളിൽ നിന്നും തെരഞ്ഞെടുത്തവരുമായി ചർച്ചക്ക് തയ്യാറാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.