- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വൈറ്റ് ഹൗസിലേക്ക് വരെ പ്രവേശിക്കാം; പക്ഷേ പുറത്താക്കിയ സ്‌കൂളിലേക്ക് തിരിച്ചു പോകാൻ അഹമ്മദ് ആഗ്രഹിക്കുന്നില്ല; യുഎസിന് പുറത്ത് സ്‌കൂൾ അന്വേഷിച്ച് മാതാപിതാക്കൾ
ഹൂസ്റ്റൺ: സ്വന്തമായി ക്ലോക്ക് ഉണ്ടാക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്ത മുസ്ലിം ബാലന് വൈറ്റ്ഹൗസിലേക്ക് പേലും ഒബാമയുടെ ക്ഷണം ലഭിച്ചു, എന്നാൽ തന്നെ പുറത്താക്കിയ സ്‌കൂളിലേക്ക് തിരിച്ചുപോകാൻ അഹമ്മദ് ആഗ്രഹിക്കുന്നില്ല. അഹമ്മദ് നിർമ്മിച്ച ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂൾ അധികൃതർ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. നൈൻത്ത് ഗ്
ഹൂസ്റ്റൺ: സ്വന്തമായി ക്ലോക്ക് ഉണ്ടാക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്ത മുസ്ലിം ബാലന് വൈറ്റ്ഹൗസിലേക്ക് പേലും ഒബാമയുടെ ക്ഷണം ലഭിച്ചു, എന്നാൽ തന്നെ പുറത്താക്കിയ സ്‌കൂളിലേക്ക് തിരിച്ചുപോകാൻ അഹമ്മദ് ആഗ്രഹിക്കുന്നില്ല. അഹമ്മദ് നിർമ്മിച്ച ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂൾ അധികൃതർ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്.
നൈൻത്ത് ഗ്രേഡറായ അഹമ്മദ് തന്നെ മൂന്ന് ദിവസത്തേക്ക് പുറത്താക്കിയ മാക് ആർതർ ഹൈസ്‌കൂളിലേക്ക് തിരിച്ചു പോവാൻ ആഗ്രഹിക്കുന്നില്ലെന്നും പുതിയ സ്‌കൂളിൽ ചേരാനാണ് താത്പര്യമെന്നും അറിയിച്ചിച്ചുണ്ട്.. യുഎസ്സിന് പുറത്തുള്ള സ്‌കൂളിൽ കുട്ടിയുടെ വിദ്യാഭ്യസം നടത്താനാണ് വീട്ടുകാരും ആലേചിക്കുന്നത്. ഏതെങ്കിലും െ്രെപവറ്റ് സ്‌കൂളിൽ വിട്ടോ അല്ലെങ്കിൽ വീട്ടിൽ തന്നെ ഇരുത്തിയോ കുട്ടിയുടെ പഠനം തുടരുമെന്ന് പിതാവായ മുഹമ്മദ് ഇൽ ഹസ്സൻ മുഹമ്മദ് വ്യക്തമാക്കി.
അദ്ധ്യാപകനെ ഇംപ്രസ്സ് ചെയ്യാൻ സ്വന്തമായി ക്ലോക്ക് ഉണ്ടാക്കിയത് ബോംബാണെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ വാർത്തയായിരുന്നു. സ്‌കൂൾ അധികൃതരുടേയും ഭരണകൂടത്തിൻേയും ഇസ്ലാമോഫോബിയയാണ് കുട്ടിക്കെതിരെ നടപടിയെടുക്കാൻ കാരണമെന്ന് പരക്കെ ആരോപണമുയർന്നിരുന്നു. മുസ്ലിം ആഫ്രിക്കൻ വംശജനായ കുട്ടിയെ മനപ്പൂർവ്വം കുറ്റാരോപിതനാക്കിയ നടപടിയെയും സോഷ്യൽ മീഡിയ വിമർശിച്ചിരുന്നു. സ്‌കൂൾ അധികൃതരെ വിമർശിച്ചു കൊണ്ടുള്ളതാണ് മിക്ക പോസ്റ്റുകളും.
സ്വന്തമായി ക്ലോക്ക് നിർമ്മിച്ച അഹമദിനെ പ്രശംസിച്ച യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ആ ക്ലോക്ക് വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമോ എന്നും ട്വീറ്റ് ചെയ്തിരുന്നു. ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും അഹമദിന് പിന്തുണയുമായെത്തിയിരുന്നു. കൂടാതെ ഇന്റർനെറ്റ് ഭീമനായ ഗൂഗിളും അഹമ്മദിന് ക്ഷണവുമായി രംഗത്തെത്തി. എംഐടി അഹമ്മദിനെ ഐഡിയൽ സ്റ്റുഡന്റ് ആയാണ് വിശേഷിപ്പിച്ചത്. എംഐടിയിലോ ഹാർവാർഡിലോ അഹമ്മദ് സീറ്റ് അർഹിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. എംഐടിയിൽ ഉപരിപഠനം നടത്താൻ താത്പര്യമുണ്ടെന്ന് അഹമ്മദ് മുമ്പ് പറഞ്ഞിരുന്നു.