- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം പെൺകുട്ടികൾക്ക് പർദ്ദയും നീളൻ ഉടുപ്പും ധരിക്കാം; കന്യാസ്ത്രീകൾക്ക് ശിരോവസ്ത്രവും; എന്നാൽ പരിശോധനയ്ക്ക് വഴങ്ങിയേ പറ്റൂ: എൻട്രൻസ് പരീക്ഷയുടെ വസ്ത്ര വിവാദത്തിന് വിരാമമിട്ട് ഹൈക്കോടതി
കൊച്ചി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയ്‌ക്കെത്തുന്നവർ ഇസ്‌ലാം മതാചാര പ്രകാരം ശിരോവസ്ത്രവും നീളൻകയ്യുള്ള വസ്ത്രങ്ങളും ധരിക്കാൻ തടസ്സമില്ലെന്ന് ഹൈക്കോടതി. മതപരമായ കാരണങ്ങളാൽ ഇത്തരം വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നവരെ തടയരുതെന്നും കോടതി നിർദേശിച്ചു. എന്നാൽ ഇങ്ങനെ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതണമെന്ന് നിർബന്ധമുള്ളവർ കർശനമായും പരിശോധനയ്ക്ക് വിധേയരാകണെമന്നം കോടതി നിർദേശിച്ചു. ഇതിന് വേണ്ടി നിശ്ചിത സമയത്തിന് അര മണിക്കൂർ മുൻപ് എത്തണമെന്നു കോടതി നിർദേശിച്ചു. അരക്കയ്യുള്ള ഷർട്ട്/ടീ ഷർട്ട്/സൽവാർ ധരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തു തൃശൂർ സ്വദേശി അംന ബഷീർ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്. ഇസ്‌ലാം മതാചാര പ്രകാരം മുഖം ഒഴികെ ശരീരം മറയുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു. സമാന സാഹചര്യത്തിലുള്ളവർക്കു വിധിയുടെ ആനുകൂല്യം ലഭ്യമാണ്. എന്നാൽ, മറ്റുള്ളവർക്കു സിബിഎസ്ഇ ഏർപ്പെടുത്തിയ ഡ്രസ് കോഡ് ബാധകമാകും. അരകയ്യുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും വലിയ ബട്ടൻ, ബാഡ

കൊച്ചി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയ്‌ക്കെത്തുന്നവർ ഇസ്‌ലാം മതാചാര പ്രകാരം ശിരോവസ്ത്രവും നീളൻകയ്യുള്ള വസ്ത്രങ്ങളും ധരിക്കാൻ തടസ്സമില്ലെന്ന് ഹൈക്കോടതി. മതപരമായ കാരണങ്ങളാൽ ഇത്തരം വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നവരെ തടയരുതെന്നും കോടതി നിർദേശിച്ചു. എന്നാൽ ഇങ്ങനെ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതണമെന്ന് നിർബന്ധമുള്ളവർ കർശനമായും പരിശോധനയ്ക്ക് വിധേയരാകണെമന്നം കോടതി നിർദേശിച്ചു. ഇതിന് വേണ്ടി നിശ്ചിത സമയത്തിന് അര മണിക്കൂർ മുൻപ് എത്തണമെന്നു കോടതി നിർദേശിച്ചു.
അരക്കയ്യുള്ള ഷർട്ട്/ടീ ഷർട്ട്/സൽവാർ ധരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തു തൃശൂർ സ്വദേശി അംന ബഷീർ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്. ഇസ്‌ലാം മതാചാര പ്രകാരം മുഖം ഒഴികെ ശരീരം മറയുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു. സമാന സാഹചര്യത്തിലുള്ളവർക്കു വിധിയുടെ ആനുകൂല്യം ലഭ്യമാണ്. എന്നാൽ, മറ്റുള്ളവർക്കു സിബിഎസ്ഇ ഏർപ്പെടുത്തിയ ഡ്രസ് കോഡ് ബാധകമാകും. അരകയ്യുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും വലിയ ബട്ടൻ, ബാഡ്ജ് തുടങ്ങിയവയൊന്നും ഘടിപ്പിക്കരുതെന്നും മറ്റുമാണു നിബന്ധനകൾ.
ഏത് മതവും സ്വയം സ്വീകരിക്കാനും കൊണ്ടുനടക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നതാണ്. മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് മതം അനുശാസിക്കുന്ന വസ്ത്രങ്ങൾ അണിയുക എന്നത്. സ്വതന്ത്ര ചിന്തയുമായി ബന്ധപ്പെടുത്തി ഇതിന് വ്യത്യസ്ഥ നിലപാടുണ്ടാകാം. ഇത് കോടതി പരിഗണിക്കുന്നില്ല. വ്യത്യസ്ഥ അഭിപ്രായമുണ്ട് എന്നത് ഭരണഘടനാനുസൃതമായ സ്വാതന്ത്ര്യം നിഷേധിക്കാൻ കാരണമാകാനും പാടില്ല. ഭരണഘടനയുടെ 25(1) അനുച്ഛേദം പ്രകാരം മതം അനുശാസിക്കുന്ന തരത്തിൽ വസ്ത്രം ധരിക്കാനുള്ള അവകാശത്തിന് സർക്കാറിന്റെയോ മറ്റ് അധികൃതരുടെയോ ബാഹ്യ ഇടപെടലിൽനിന്ന് സംരക്ഷണമുണ്ട്.
പൊതുസമാധാനം, ധാർമികത, ആരോഗ്യം എന്നിവയെ ദോഷകരമായി ബാധിക്കുന്ന ഘട്ടത്തിൽ മാത്രമെ ഈ സ്വാതന്ത്ര്യത്തിന്മേൽ നിയന്ത്രണം പാടുള്ളൂവെന്നും ഭരണഘടന വ്യവസ്ഥചെയ്തിട്ടുണ്ട്. നിയമപരാമയ അവകാശവും സ്വാതന്ത്ര്യവും അതിന് അർഹരായവർക്ക് തുല്യമാണെന്നിരിക്കെ കോടതിയെ സമീപിച്ചവർക്ക് മാത്രമായി ഉത്തരവ് പരിമിതപ്പെടുത്താനാകില്‌ളെന്ന് വ്യക്തമാക്കിയാണ് സമാനരായ എല്ലാവർക്കും വിധി ബാധകമാകുമെന്ന് പ്രഖ്യാപിച്ചത്. അടുത്തവർഷം മുതൽ അപേക്ഷ സമയത്തുതന്നെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന നിബന്ധനകളുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു.
ഡ്രസ് കോഡ് ഏർപ്പെടുത്തിയതു പ്രവേശന പരീക്ഷയിൽ ക്രമക്കേട് ഒഴിവാക്കാനാണെന്നു സിബിഎസ്ഇ വിശദീകരിച്ചു. സുതാര്യതയും വിശ്വാസ്യതയും നിലനിർത്തിക്കൊണ്ടു പരീക്ഷ നടത്താനുള്ള സിബിഎസ്ഇ ശ്രമം അവഗണിക്കാനാവില്ലെന്നു പറഞ്ഞ കോടതി, പരീക്ഷാ പരിശോധകനു ദേഹപരിശോധന നടത്താമെന്നു വ്യക്തമാക്കി. ആവശ്യമെങ്കിൽ ശിരോവസ്ത്രം നീക്കിയും പരിശോധിക്കാം. പരിശോധനയ്ക്കു വനിതകളെ നിയോഗിക്കണം.
സമാന സാഹചര്യത്തിലുള്ളവർക്കെല്ലാം വിധി ബാധകമാക്കുന്നതു പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നു സിബിഎസ്ഇ ബോധിപ്പിച്ചു. എന്നാൽ, നിയമ വ്യാഖ്യാനത്തിന്റെ ആനുകൂല്യം ഹർജിക്കാരിക്കു മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം, അടുത്ത വർഷം അപേക്ഷ ക്ഷണിക്കുമ്പോൾ തന്നെ സിബിഎസ്ഇ വേണ്ട മുൻകരുതൽ എടുക്കണമെന്നു കോടതി നിർദേശിച്ചു.

