- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ലപ്രായത്തിൽ തന്നെ മുസ്ലിം യുവതികൾ വിവാഹ മോചിതരാകുന്നു; വിവാഹ ബന്ധം വേർപെടുത്തുന്നരിൽ ഭൂരിപക്ഷവും 20-34 വയസിനിടെ പ്രായമുള്ളവർ; സെൻസസ് റിപ്പോർട്ടിലെ വിവരങ്ങൾ വിരൽ ചൂണ്ടുന്നത് ട്രിപ്പിൾ തലാഖ് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് മുസ്ലിം യുവതികൾ വിവാഹമോചിതരാകുന്നത് വർദ്ധിച്ചു വരുന്നതായി കണക്കുകൾ പുറത്ത് വന്നു. ഇന്ത്യയിൽ 20നും 34നും ഇടയിൽ പ്രായമുള്ള യുവതികൾ വിവാഹമോചിതരാകുന്നതിന്റെ കണക്കിൽ മറ്റേത് സമുദായത്തേക്കാളും അധികം മുസ്ലിം സമുദായത്തിലാണെന്നാണ് 2011ലെ സെൻസസ് കണക്കുകളിൽ സൂചിപ്പിക്കുന്നത്. മറ്റേത് സമുദായത്തെക്കാളും വിവാഹ മോചനത്തിന്റെ സാധ്യതകൾ കൂടുതൽ കാണുന്നതും മുസ്ലിം സമുദായത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുസ്ലിം സമുദായത്തിലെ തന്നെ തലാക്ക് ചൊല്ലി ഉപേക്ഷിക്കുന്ന രീതിയും ഇതിന് കാരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുസ്ലിം സമുദായത്തിലെ തന്നെ വ്യക്തിഗത നിയമങ്ങളും ഇതിന് കാരണമാണെ്ന്ന് റിപ്പോർട്ട് പറയുന്നു. തലാക്ക് ചൊല്ലി ഉപേക്ഷിക്കപ്പെട്ട ഷാ ബനോബാനു കേസ് ഒരുപാട് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തലാക്ക് ചൊല്ലി ഉപേക്ഷിക്കപ്പെട്ട മറ്റൊരു കേസായ ഉത്തരാഖണ്ഡിലെ ഷയാരോ ബനോയുടെ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ കേസിന്റെ പുരോഗതി ഏറെ വീക്ഷിക്

ന്യൂഡൽഹി: രാജ്യത്ത് മുസ്ലിം യുവതികൾ വിവാഹമോചിതരാകുന്നത് വർദ്ധിച്ചു വരുന്നതായി കണക്കുകൾ പുറത്ത് വന്നു. ഇന്ത്യയിൽ 20നും 34നും ഇടയിൽ പ്രായമുള്ള യുവതികൾ വിവാഹമോചിതരാകുന്നതിന്റെ കണക്കിൽ മറ്റേത് സമുദായത്തേക്കാളും അധികം മുസ്ലിം സമുദായത്തിലാണെന്നാണ് 2011ലെ സെൻസസ് കണക്കുകളിൽ സൂചിപ്പിക്കുന്നത്.
മറ്റേത് സമുദായത്തെക്കാളും വിവാഹ മോചനത്തിന്റെ സാധ്യതകൾ കൂടുതൽ കാണുന്നതും മുസ്ലിം സമുദായത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുസ്ലിം സമുദായത്തിലെ തന്നെ തലാക്ക് ചൊല്ലി ഉപേക്ഷിക്കുന്ന രീതിയും ഇതിന് കാരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുസ്ലിം സമുദായത്തിലെ തന്നെ വ്യക്തിഗത നിയമങ്ങളും ഇതിന് കാരണമാണെ്ന്ന് റിപ്പോർട്ട് പറയുന്നു. തലാക്ക് ചൊല്ലി ഉപേക്ഷിക്കപ്പെട്ട ഷാ ബനോബാനു കേസ് ഒരുപാട് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തലാക്ക് ചൊല്ലി ഉപേക്ഷിക്കപ്പെട്ട മറ്റൊരു കേസായ ഉത്തരാഖണ്ഡിലെ ഷയാരോ ബനോയുടെ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ കേസിന്റെ പുരോഗതി ഏറെ വീക്ഷിക്കപ്പെടും
സെൻസസ് പ്രകാരം ഓരോ ആയിരം വിവാഹിതരുടെ പട്ടികയിൽ 5.63 ശതമാനം മുസ്ലിം യുവതികളാണ് വിവാഹ മോചിതരായിരിക്കുന്നത്. ഇത് ദേശീയശരാശരിയായ 3.10 ശതമാനത്തെക്കാളും കൂടുതലുമാണ്. ഹിന്ദു സ്ത്രീകളിലെ വിവാഹമോചിതരുടെ 2.60 ശതമാനം എന്നത് ദേശീയ ശരാശരിയെക്കാൾ കുറവുമാണ്.
മറ്റു മത സമുദായങ്ങളേക്കാളും വേഗത്തിൽ വിവാഹമോചനം ലഭിക്കും എന്നത് തന്നെയാണ് മുസ്ലിം സമുദായത്തിൽ വിവാഹ മോചനങ്ങൽ കൂടുന്നതിന്റെ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാ മത വിഭാഗങ്ങളിലും പുരുഷന്മാർ വിവാഹമോചനത്തിന് ശേഷം വളരെ വേഗം പുനർവിവാഹം ചെയ്യുന്നത് കാരണമാണ് പുരുഷന്മാരെക്കാളും അധികം സ്ത്രീകൾ വിവാഹമോചിതരായി തുടരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുസ്ലിം സന്നദ്ധ പ്രവർത്തകർ തന്നെ ഇപ്പോൾ തലാക്ക് ചൊല്ലി വിവാഹമോചനം നടത്തുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിലെ തന്നെ ഏറ്റവും വിവാഹേതര ചൂഷണങ്ങൾക്കും വിവവാഹമോചനത്തിനും കാരണമാകുന്നതാണ് ഇത്തരം നിയമങ്ങളെന്നും ഇവ എത്രയും വേഗം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ മുസ്ലിം മഹിളാ അന്തോളൻ കൺവീനർ നൂർജഹാൻ സഫിയ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുന്നുണ്ട്.

വാർത്തയ്ക്കും രേഖയ്ക്കും അവലംബം: ഇന്ത്യൻ എക്സ്‌പ്രസ്

