- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ വംശീയവാദികൾ ഒടുവിൽ ജീവൻ എടുക്കാനും തുടങ്ങി; മോസ്‌കിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോയ മുസ്ലിം യുവാവിനെ കുത്തിക്കൊന്നത് ഓൾഡ്ഹാമിലെ മൂന്ന് യുവാക്കളും ഒരു ബാലനും ചേർന്ന്
ലണ്ടൻ: യുകെയിൽ തീവ്രവലതുപക്ഷ വംശീയവാദികൾ തലപൊക്കാനും ന്യൂനപക്ഷങ്ങൾക്കെതിരെ തലപൊക്കാനും തുടങ്ങിയിക്ക് കുറച്ച് കാലമായി.എന്നാൽ ഇപ്പോഴിതാ ഇവർ ജീവൻ എടുക്കാനും തുടങ്ങിയിരിക്കുന്നുവെന്ന ഞെട്ടപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിൽ മോസ്‌കിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോയ മുസ്ലിം യുവാവിനെ കുത്തിക്കൊന്നുവെന്ന റിപ്പോർട്ട് അതാണ് വെളിപ്പെടുത്തുന്നത്. സംഭവത്തിൽ ഉത്തരവാദികളായ ഓൾഡ്ഹാമിലെ മൂന്ന് യുവാക്കളും ഒരു ബാലനും അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു യുവാവ് വധിക്കപ്പെട്ടത്.വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം വൈകുന്നേരം 3.20ന് മോസ്‌കിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഇയാളുടെ ജീവൻ കവർന്നെടുത്തിരിക്കുന്നത്.സംഭവത്തിൽ 20 വയസുള്ള രണ്ട് പേരും ഒരു 22 കാരനും ഒരു ടീനേജറുമാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. സമീപത്തെ സിക്കിൾ സ്ട്രീറ്റിലുള്ള ജലാലബാദ് ജാമിയ മസ്ജിദിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് വരുകയായിരുന്നു യ
ലണ്ടൻ: യുകെയിൽ തീവ്രവലതുപക്ഷ വംശീയവാദികൾ തലപൊക്കാനും ന്യൂനപക്ഷങ്ങൾക്കെതിരെ തലപൊക്കാനും തുടങ്ങിയിക്ക് കുറച്ച് കാലമായി.എന്നാൽ ഇപ്പോഴിതാ ഇവർ ജീവൻ എടുക്കാനും തുടങ്ങിയിരിക്കുന്നുവെന്ന ഞെട്ടപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിൽ മോസ്‌കിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോയ മുസ്ലിം യുവാവിനെ കുത്തിക്കൊന്നുവെന്ന റിപ്പോർട്ട് അതാണ് വെളിപ്പെടുത്തുന്നത്. സംഭവത്തിൽ ഉത്തരവാദികളായ ഓൾഡ്ഹാമിലെ മൂന്ന് യുവാക്കളും ഒരു ബാലനും അറസ്റ്റിലായിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു യുവാവ് വധിക്കപ്പെട്ടത്.വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം വൈകുന്നേരം 3.20ന് മോസ്‌കിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഇയാളുടെ ജീവൻ കവർന്നെടുത്തിരിക്കുന്നത്.സംഭവത്തിൽ 20 വയസുള്ള രണ്ട് പേരും ഒരു 22 കാരനും ഒരു ടീനേജറുമാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. സമീപത്തെ സിക്കിൾ സ്ട്രീറ്റിലുള്ള ജലാലബാദ് ജാമിയ മസ്ജിദിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് വരുകയായിരുന്നു യുവാവെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് യുവാവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലം പൊലീസ് വലയത്തിലാണ്.തെളിവുകൾക്കായി ഇവിടെ കടുത്ത ഫോറൻസിക് പരിശോനകളും നടന്ന് വരുന്നുണ്ട്. ഗോൾഡ് ആ പ്രദേശത്തുള്ളവർ ഈ സംഭത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും മോചനം നേടിയിട്ടില്ല. ഇത്തരത്തിലുള്ള ആക്രമണവും കൊലപാതകവും ആർക്ക് നേരെയും ഏത് സമയവും ഉണ്ടാവാമെന്നത് പേടിപ്പെടുത്തുന്ന വസ്തുതയാണെന്നാണ് പ്രദേശവാസിയായ റസൽ സ്റ്റാൻഫീൽഡ് പ്രതികരിച്ചിരിക്കുന്നത്.കുത്ത് കിട്ടി വീണ യുവാവിനെ അതിൽ വഴിയാത്രക്കാരനായി വന്ന ഒരാളാണ് ആദ്യം സഹായിച്ചതെന്നും പിന്നീടാണ് ആംബുലൻസ് എത്തിയതെന്നും റിപ്പോർട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയാവുന്നവരും ദൃക്സാക്ഷികളും വിവരങ്ങൾ വെളിപ്പെടുത്തി മുന്നോട്ട് വരണമെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം ത്വരിത ഗതിയിൽ പുരോഗതിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഓഫീസറായ ഡിറ്റെക്ടീവ് സൂപ്രണ്ട് നിക്കി പോർട്ടർ പറയുന്നത്.എന്നാൽ വിശദമായ കാര്യങ്ങൾ ഇനിയും അറിയാനുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.