കാടാമ്പുഴ : 'ജനസേവനത്തിന് ജനങ്ങൾക്കൊപ്പം' എന്ന പ്രമേയത്തിൽ മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി രണ്ട് മേഖലകളിലായി നടത്തിയ ജനമുന്നേറ്റ യാത്രക്ക് കാടാമ്പുഴയിൽ ആയിരങ്ങൾ പങ്കെടുത്ത ബഹുജനറാലിയോടെ ഉജ്ജ്വല  സമാപനം. രാവിലെ 10 മണിക്ക് ഏർക്കരയിൽ നിന്നും ആരംഭിച്ച പടിഞ്ഞാറൻ മേഖല ജനമുന്നേറ്റ യാത്ര നിയോജകമണ്ഡലം മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി ജാഥ ക്യാപ്റ്റൻ ഒ.കെ. സുബൈറിന് പതാക നൽകി ഉദ്ഘാടനം ചെയ്തു.

മാറാക്കര വില്ലേജിലെ പത്ത് വാർഡുകളിൽ പര്യടനം നടത്തിയ യാത്രക്ക് വൈസ് ക്യാപ്റ്റൻ കെ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, ഡയറക്ടർ ടി.പി. കുഞ്ഞുട്ടി ഹാജി, ഒ.കെ കുഞ്ഞുട്ടി, കോ-ഓർഡിനേറ്റർ ടി. ബഷീർ ബാവ, കൺവീനർ ഒ.പി കുഞ്ഞിമുഹമ്മദ്, സി.ച്ച് ജലീൽ, എൻ.ടി അബ്ദു, ജംഷാദ് കല്ലൻ, ജുനൈദ് പനമ്പുലാക്കൽ, മുഹമ്മദ് റിഷാദ് ടി.പി എന്നിവർ നേതൃത്വം നൽകി. തുവ്വപ്പാറയിൽ നിന്ന് ആരംഭിച്ച കിഴക്കൻ മേഖല യാത്ര നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് സി.എച്ച് അബൂയുസുഫ് ഗുരുക്കൾ ജാഥാക്യാപ്റ്റൻ എ.പി മൊയ്തീൻ കുട്ടി മാസ്റ്റർക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു.

മേൽമുറി വില്ലേജിലെ പത്ത് വാർഡുകളിൽ പര്യടനം നടത്തിയ യാത്രക്ക് വൈസ് ക്യാപ്റ്റൻ മൂർക്കത്ത് ഹംസ മാസ്റ്റർ, ഡയറക്ടർ കാലൊടി അബു ഹാജി, കാടാമ്പുഴ മുസ്സ ഹാജി, കോ-ഓർഡിനേറ്റർ പി.വി നാസിബുദ്ദീൻ, കൺവീനർ ചോഴിമഠത്തിൽ ഹംസ, എൻ. മാനു, എം.കെ അബു മൗലവി, മുസ്തഫ തടത്തിൽ, വി.പി ഹുസൈൻ, അഷ്‌റഫ് പട്ടാക്കൽ, ഇസ്മായിൽ .എ, ഫഹദ് കാലൊടി, മുനീർ സി.സി എന്നിവർ നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ മുസ്‌ലിംലീഗ് - യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, പ്രവർത്തകരും നാട്ടുകാരും  ജാഥാനായകരെ ഷാളണിയിച്ചും ജാഥാംഗങ്ങൾക്ക് മധുര പാനീയങ്ങൾ നൽകിയും ഊഷ്മളമായ വരവേൽപ്പ് നൽകി.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എം. അഹമ്മദ്, ജുനൈദ് പാമ്പലത്ത്, സലീം മണ്ടായപ്പുറം, റഫീഖ് കല്ലിങ്ങൽ, എം. മുജീബ് മാസ്റ്റർ, അഡ്വ: മുഹമ്മദ് സക്കരിയ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ ഇരുപത് വാർഡുകളിലേയും പര്യടനത്തിന് ശേഷം ഇരു ജാഥകളും വൈകുന്നേരം കാടാമ്പുഴ എ.യു.പി. സ്‌കൂൾ ഗ്രൗണ്ടിൽ സംഗമിച്ചു. തുടർന്ന് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോട് കൂടി ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന ഉജ്ജ്വല റാലിയോടെ കാടാമ്പുഴ ടൗണിൽ സമാപിച്ചു.

സമാപന സമ്മേളനം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഒ.കെ സുബൈർ അദ്ധ്യക്ഷത വഹിച്ചു. എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, മൂർക്കത്ത് ഹംസ മാസ്റ്റർ, അബ്ദുറഹിമാൻ പുൽപ്പറ്റ, കെ.പി മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.