- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി പട്ടിക പുനപ്പരിശോധിക്കണമെന്ന് വി എം സുധീരൻ; ഇപ്പോഴുള്ളത് ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വയ്പ്പെന്നും സുധീരൻ
തിരുവനന്തപുരം: കെ പി സി സി പട്ടികയിൽ മാറ്റം വരുത്തണമെന്ന് വി എം സുധീരൻ. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത് ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വയ്പുമാത്രമാണ്. ഇതു പുനപ്പരിശോധിക്കണം. കുറ്റമറ്റ രീതിയിൽ , പൊതുവേ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പട്ടിക മാറ്റണമെന്നും മുൻ കെ പി സിസി അദ്ധ്യക്ഷൻ കൂടിയായ സുധീരൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ കാര്യസമിതിയിലും ഇത് താൻ ആവശ്യപ്പെട്ടതാണെന്നും സുധീരൻ പറഞ്ഞു. ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത് ചിലരുടെ സങ്കുചിതമായ ലക്ഷ്യങ്ങളാണ്. അതു നടപ്പാക്കാൻ പാടില്ലന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടനാ വിഷയത്തിൽ എ, ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കിൽ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്നു ഹൈക്കമാൻഡ് അറിയച്ചിരുന്നു. ഇതോടൊപ്പമാണ് സുധീരന്റെ പ്രതികരണവും വരുന്നത്. സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണൈന്നും കടുംപിടുത്തം തുടർന്നാൽ കേരളത്തെ ഒഴിവാക്കി എഐസിസി ചേരുമെന്നുമാണ് ഹൈക്കമാൻഡ് നിലപാട്. സംവരണ തത്വങ്ങൾ പാലിക്കാത്ത പട്ടിക അതേപടി അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻഡ് നൽ
തിരുവനന്തപുരം: കെ പി സി സി പട്ടികയിൽ മാറ്റം വരുത്തണമെന്ന് വി എം സുധീരൻ. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത് ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വയ്പുമാത്രമാണ്. ഇതു പുനപ്പരിശോധിക്കണം. കുറ്റമറ്റ രീതിയിൽ , പൊതുവേ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പട്ടിക മാറ്റണമെന്നും മുൻ കെ പി സിസി അദ്ധ്യക്ഷൻ കൂടിയായ സുധീരൻ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കാര്യസമിതിയിലും ഇത് താൻ ആവശ്യപ്പെട്ടതാണെന്നും സുധീരൻ പറഞ്ഞു. ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത് ചിലരുടെ സങ്കുചിതമായ ലക്ഷ്യങ്ങളാണ്. അതു നടപ്പാക്കാൻ പാടില്ലന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടനാ വിഷയത്തിൽ എ, ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കിൽ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്നു ഹൈക്കമാൻഡ് അറിയച്ചിരുന്നു. ഇതോടൊപ്പമാണ് സുധീരന്റെ പ്രതികരണവും വരുന്നത്. സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണൈന്നും കടുംപിടുത്തം തുടർന്നാൽ കേരളത്തെ ഒഴിവാക്കി എഐസിസി ചേരുമെന്നുമാണ് ഹൈക്കമാൻഡ് നിലപാട്. സംവരണ തത്വങ്ങൾ പാലിക്കാത്ത പട്ടിക അതേപടി അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻഡ് നൽകിയിരുന്നു.