- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തൂറ്റ് ഫിനാൻസിന്റെ വായ്പകളിൽ 16 ശതമാനം വർധനവ്
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകൾ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ വാർഷികാടിസ്ഥാനത്തിൽ 16 ശതമാനം വർധിച്ച് 46,501 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 40,228 കോടി രൂപയായിരുന്നു. ഈ ത്രൈമാസത്തിൽ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളിൽ 370 കോടി രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം കഴിഞ്ഞ വർഷത്തെ 563 കോടി രൂപയെ അപേക്ഷിച്ച് 52 ശതമാനം വർധിച്ച് 858 കോടി രൂപയിലെത്തിയിട്ടുണ്ട്.
മഹാമാരി ആഗോള തലത്തിൽ തന്നെ ബിസിനസ് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയപ്പോൾ ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും വായ്പാ ദാതാക്കളുടേയും പിന്തുണയോടെ തങ്ങളുടെ മികച്ച പ്രകടനം തുടരാനായി എന്ന് പ്രവർത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച ചെയർമാൻ എം. ജി ജോർജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ബിസിനസിന്റെ തുടർച്ചയ്ക്കായി തങ്ങൾ ഡിജിറ്റൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയുണ്ടായി ഇതിനു ശേഷം ഡിജിറ്റൽ വായ്പാ വിതരണത്തിൽ നാലു മടങ്ങു വർധനവാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഉപയോഗം പ്രോൽസാഹിപ്പിക്കാനായി ഓൺലൈൻ സംവിധാനങ്ങളിലൂടെ പലിശ അടക്കുന്നവർക്ക് കാഷ്ബാക്ക് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്ഡൗണിനെ തുടർന്ന് ശാഖകൾ തുറന്നപ്പോൾ വിതരണത്തേക്കാൾ കൂടുതൽ തിരിച്ചടവാണുണ്ടായിരുന്നതെന്നും ജൂൺ മാസം മുതൽ വായ്പാ വിതരണത്തിൽ ഗണ്യമായ വളർച്ചയുണ്ടായെന്നും മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഇത് ജൂലൈയിലും ആഗസ്റ്റിലും തുടരുകയാണ്. സബ്സിഡിയറികളിലെ സ്വർണ പണയ ഇതര വായ്പകൾ ആകെ വായ്പകളുടെ 12 ശതമാനമാണ്. ഈ വിഭാഗത്തിലെ ശേഖരണവും ഓരോ മാസവും ഗണ്യമായി വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.