കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസ്ത ധനകാര്യ സേവന ബ്രാൻഡും, ഏറ്റവും വലിയ സ്വർണ്ണ വായ്പയായ എൻബിഎഫ്‌സിയുമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിനെ നവംബർ 30 മുതൽ എംഎസ്സിഐ (മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇൻഡെക്സ്) ഇന്ത്യ ഡൊമസ്റ്റിക് സൂചികയിൽ ഉൾപ്പെടുത്തും. സൂചികകൾ സംബന്ധിച്ച എംഎസ്സിഐയുടെ അർധവാർഷിക അവലോകനത്തിലാണ് മുത്തൂറ്റ് ഫിനാൻസിനെ സൂചികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനമെടുത്തത്.

ഇന്ത്യൻ ഓഹരി വിപണിയിലെ 85 ശതമാനം ഓഹരികളെ ഉൾക്കൊള്ളുന്നതാണ് എംഎസ്സിഐ ഇന്ത്യ ഡൊമസ്റ്റിക് സൂചിക. സമഗ്രമായ വിലയിരുത്തലിനുശേഷമാണ് ഒരു കമ്പനിയുടെ ഓഹരികളെ ഈ സൂചികയിൽ ഉൾപ്പെടുത്തുന്നത്.

എംഎസ്സിഐ ഇന്ത്യ ആഭ്യന്തര സൂചികയിൽ മുത്തൂറ്റ് ഫിനാൻസിനെ ഉൾപ്പെടുത്തുന്നതിൽ അഭിമാനവും സന്തോഷമുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം, ജീവനക്കാരുടെ കഠിനാധ്വാനം, നിക്ഷേപകരുടെയും ബാങ്കർമാരുടെയും ഉറച്ച വിശ്വാസം എന്നിവയിലൂടെ കമ്പനി വർഷങ്ങളായി കൈവരിച്ച വളർച്ചയുടെയും പ്രകടനത്തിന്റെയും അംഗീകാരമാണിത്. ഉയർന്ന നിലവാരം പുലർത്തുന്നതിനിടയിൽ തങ്ങളുടെ എല്ലാ പങ്കാളികളുടെയും വർദ്ധിച്ചുവരുന്ന പ്രതീക്ഷകൾ നിറവേറ്റുന്നതിന് തങ്ങൾ നിരന്തരം പരിശ്രമിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.