- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായിൽ ഗോപിനാഥ് മുതുകാടിനെ സ്വീകരണം
കുട്ടികളോടുള്ള ഉത്തരവാദിത്വ നിർവ്വഹണത്തിൽ മാതാപിതാക്കളും സമൂഹവും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ആദ്യത്തെ ആയിരം ദിവസത്തെ കുട്ടിയോടുള്ള ഉത്തരവാദിത്വ നിർവ്വഹണവും പരിഗണനയും കുട്ടിയുടെ വ്യക്തിത്വ വികസനത്തിൽ ഏറെ പ്രധാനപ്പെട്ടതാണെന്നും യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി ചുമതലയേറ്റ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മ
കുട്ടികളോടുള്ള ഉത്തരവാദിത്വ നിർവ്വഹണത്തിൽ മാതാപിതാക്കളും സമൂഹവും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ആദ്യത്തെ ആയിരം ദിവസത്തെ കുട്ടിയോടുള്ള ഉത്തരവാദിത്വ നിർവ്വഹണവും പരിഗണനയും കുട്ടിയുടെ വ്യക്തിത്വ വികസനത്തിൽ ഏറെ പ്രധാനപ്പെട്ടതാണെന്നും യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി ചുമതലയേറ്റ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു.
ഖത്തറിലേക്കുള്ള യാത്രാമധ്യേ ദുബായിയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളോടുള്ള ഉത്തരവാദിത്വ നിർവ്വഹണം നല്ല ഒരു തലമുറയെ സൃഷ്ടിക്കുന്നതിനുള്ള മൂലധനമാണ്. 'കുട്ടികളോടുള്ള നമ്മുടെ ഉത്തരവാദിത്വം' എന്ന വിഷയത്തിൽ യുനിസെഫ് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് മുഴുവൻ സമൂഹത്തിന്റെയും സഹകരണമുണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഡെപ്യൂട്ടി കോൺസുൽ ജനറൽ മുരളീധരൻ മുതുകാടിന് ഉപഹാരം കൈമാറി. ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അൻവർ നഹ, 'സ്വതന്ത്ര' ഡയറക്ടർ ഡോ: സതീഷ്, 'കർണ്ണൻ' സിനിമ നിർമ്മാതാവ് വേണു, ഫോറം ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ്, മുസ്തഫ റോസ് സ്റ്റുഡിയോ, മാദ്ധ്യമ പ്രവർത്തകരായ ശശീന്ദ്രൻ, ലിയോ രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.