മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്‌ബോൾ ക്ലബ്ബിന്റെ സമ്മർ കോച്ചിങ് ക്യാമ്പ് ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്നതാണ്.  5 വയസ്സു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പെങ്കടുക്കാവുന്നതാണ്. ഇലാഹിയ പബ്ലിക്ക് സ്‌ക്കൂൾ ഗ്രൗണ്ടിലാണ് കോച്ചിങ് നടത്തുന്നത്.

ഏപ്രിൽ മാസത്തിൽ രാവിലെ 7 മണി മുതൽ 9 മണി വരെയാണ് കോച്ചിങ്.  കേരള ഫുട്‌ബോൾ അസോസിയേഷന്റെ കോച്ചുകളുടെ സേവനവും ക്യാമ്പിലുണ്ടാകും.  ജേഴ്‌സിയും ഭക്ഷണവും ക്ലബ്ബിന്റെ ഭാഗത്തുനിന്നും നൽകുന്നതാണ്.  രജിസ്‌ട്രേഷൻ ഏപ്രിൽ ഒന്നാം തീയതി രാവിലെ 7 മണി മുതൽ ഇലാഹിയ പബ്ലിക്ക് സ്‌ക്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നതാണ്.  ഫോൺ: 9846496768/9447921602