മസ്‌കത്ത്: നാളെ മുതൽ ദോഹാർ ഗവർണറേറ്റുകളിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ച് മുവാസലാത്തിന്റെ സർവ്വീസ് നടത്തും.സലാലയിൽനിന്ന് മർമൂൽ, മസ്‌യൂന എന്നിവിടങ്ങ ളിലേക്കാകും സർവിസ് തുടങ്ങുക. മർമൂലിലേക്കുള്ള സർവിസിന് വാദി ഹരീത്, തുംറൈത്ത്, ഹർവീൽ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുകൾ ഉണ്ടാകും.

തുംറൈത്ത്, ഹർവീൽ എന്നിവിടങ്ങളിലേക്ക് മൂന്നു റിയാൽ ആണ് ടിക്കറ്റ് നിരക്ക്. ഇരു വശങ്ങളിലേക്കുമുള്ള ടിക്കറ്റിന് 5.700 റിയാലും നൽകണം. ദിവസം ഒരു സർവിസ് ആകും ഉണ്ടാവുക. മർമൂലിൽനിന്ന് രാവിലെ 9.50ന് പുറപ്പെടുന്ന ബസ് 12.35ന് സലാലയിൽ എത്തും. തിരിച്ച് വൈകീട്ട് 3.20ന് പുറപ്പെടുന്ന ബസ് രാത്രി 6.15ന് മർമൂലിൽ എത്തും.

മസ്‌യൂന സർവിസിന് വാദി ഹരീത്, തുംറൈത്ത്, മുദ്ദൈ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുണ്ടാവുക. തുംറൈത്ത് വരെ മൂന്നു റിയാൽ, മുദ്ദൈ വരെ മൂന്നര റിയാൽ, മസ്‌യൂന വരെ നാലു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾക്ക് യഥാക്രമം 5.700 റിയാൽ, 6.600 റിയാൽ, 7.500 റിയാൽ എന്നിങ്ങനെ നൽകണം.സലാലയിൽനിന്ന് 9.45ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 1.25ന് മർമൂലിൽ എത്തും. തിരിച്ച് 2.30ന് പുറപ്പെടുന്ന ബസ് വൈകീട്ട് 6.10ന് സലാലയിൽ എത്തും.