- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീതത്തിലെ പുതുനാമ്പുകളെ തേടി മ്യൂസിക് മേക്കർ ടാലന്റ് ഹണ്ട്; മ്യൂസിക് 247 മത്സരത്തിലേക്ക് അപേക്ഷിക്കാം
കൊച്ചി: സംഗീതത്തിലെ പുതുനാമ്പുകളെ തേടി മ്യൂസിക് ലേബലായ മ്യൂസിക് 247ന്റെ ടാലന്റ് ഹണ്ട്. സംഗീതജ്ഞനാവണമെന്നു സ്വപ്നം കാണുന്നവർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമായാണ് മ്യൂസിക് മേക്കർ ടാലന്റ് ഹണ്ട് ഒരുക്കുന്നത്. ആലാപനത്തിനു പുറമേ ഗാനരചന, സംഗീതം നൽകൽ തുടങ്ങിയവയ്ക്ക് കൂടി കഴിവുള്ള ഒരു യഥാർത്ഥ പ്രതിഭയെ തിരിച്ചറിയുക എന്നതാ
കൊച്ചി: സംഗീതത്തിലെ പുതുനാമ്പുകളെ തേടി മ്യൂസിക് ലേബലായ മ്യൂസിക് 247ന്റെ ടാലന്റ് ഹണ്ട്. സംഗീതജ്ഞനാവണമെന്നു സ്വപ്നം കാണുന്നവർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമായാണ് മ്യൂസിക് മേക്കർ ടാലന്റ് ഹണ്ട് ഒരുക്കുന്നത്. ആലാപനത്തിനു പുറമേ ഗാനരചന, സംഗീതം നൽകൽ തുടങ്ങിയവയ്ക്ക് കൂടി കഴിവുള്ള ഒരു യഥാർത്ഥ പ്രതിഭയെ തിരിച്ചറിയുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം.
'Muzik247 മ്യൂസിക് മേക്കർ 2015' എന്ന ടാലന്റ്‌റ് ഹണ്ടിലെ വിജയിക്ക് മലയാളത്തിൽ ഒരു ഗാനം ചെലവേതുമില്ലാതെ തയ്യാറാക്കാൻ അവസരം ലഭിക്കും. ഗാനത്തിന്റെ വീഡിയോ നിർമ്മിച്ച് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യാനും അവസരമുണ്ടാകും.
'Muzik247 മ്യൂസിക് മേക്കർ 2015'ൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന 18നും 25നും മദ്ധ്യേ പ്രായമുള്ള മത്സരാർഥികൾ musicmaker.muzik247.in എന്ന വെബ്‌സൈറ്റിൽ നിർദേശിച്ചിട്ടുള്ള 15 Muzik247 ഗാനങ്ങളിലേതെങ്കിലുമൊന്ന് സ്വയം പാടി റെക്കോർഡ് ചെയ്ത് (കവർ വെർഷൻ) പൂരിപ്പിച്ച രജിസ്‌ട്രേഷൻ ഫോമിനോടൊപ്പം musicmaker@muzik247.in എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തിയതി നവംബർ 20. കവർ വെർഷന്റെ മൂല്യ നിർണ്ണയത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് അവരുടെ അപ്രകാശിതമായ തനതുസൃഷ്ടി അയക്കാൻ അവസരം ലഭിക്കും. ഇവ അയക്കുവാനുള്ള അവസാന തിയതി ഡിസംബർ 15, 2015. പ്രശസ്ത സംഗീത സംവിധായകൻ അഫ്‌സൽ യൂസഫ് ഇവ വിലയിരുത്തി അന്തിമവിജയിയെ തിരഞ്ഞെടുക്കും.
ഗാനത്തിന്റെ സ്റ്റുഡിയോ പതിപ്പ് ഉണ്ടാക്കുവാൻ Muzik247 വിജയിയെ സഹായിക്കും. അതിന്റെ ഒരു മ്യൂസിക് വീഡിയോയും ഇതോടൊപ്പം റിലീസ് ചെയ്യും.