- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ സംഗീത ആൽബമായ 'യാഗ'വുമായി മൂസിക് 247; ഗൗരി ലക്ഷ്മി ആലപിച്ച ' മഴവിൽ പോലെ' എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ഇവിടെ കാണാം
കൊച്ചി: മലയാള സംഗീത മേഖലയിലെ പ്രമുഖ മൂസിക് ലേബലായ മ്യൂസിക് 247 ഒരുക്കിയ പുത്തൻ ക്രിസ്തീയ ആൽബമായ ' യാഗം' റിലീസിങ്ങിനൊരുങ്ങുന്നു. ഗൗരി ലക്ഷ്മി ആലപിച്ച 'മഴവിൽ പോലെട എന്ന പാട്ടിന്റെ മേക്കിങ് വീഡിയോയാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്. 'മഴവിൽ പോലെ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഷൈനു ആർ എസ് ആണ്. അനൂപ് മുകുന്ദനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. 'യാഗം' ആൽബത്തിൽ ഷൈനു ആർ എസ് സംഗീതം പകർന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട് ശ്രീരാം, അഭ്രദിത ബാനർജ്ജി, ജോബ് കുര്യൻ, ഗൗരി ലക്ഷ്മി, ഷൈനു ആർ എസ് തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. പൂവച്ചൽ ഖാദർ, സന്തോഷ് വർമ്മ, റവ. ഡി ജെ അജിത് കുമാർ, രാജു ചേന്നാട്, ശ്രീപാർവ്വതി, അനൂപ് മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിർമ്മിച്ച ഈ ആൽബത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണർ മ്യൂസിക്247ആണ്. കഴിഞ്ഞ നാല് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ
കൊച്ചി: മലയാള സംഗീത മേഖലയിലെ പ്രമുഖ മൂസിക് ലേബലായ മ്യൂസിക് 247 ഒരുക്കിയ പുത്തൻ ക്രിസ്തീയ ആൽബമായ ' യാഗം' റിലീസിങ്ങിനൊരുങ്ങുന്നു. ഗൗരി ലക്ഷ്മി ആലപിച്ച 'മഴവിൽ പോലെട എന്ന പാട്ടിന്റെ മേക്കിങ് വീഡിയോയാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്.
'മഴവിൽ പോലെ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഷൈനു ആർ എസ് ആണ്. അനൂപ് മുകുന്ദനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. 'യാഗം' ആൽബത്തിൽ ഷൈനു ആർ എസ് സംഗീതം പകർന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട് ശ്രീരാം, അഭ്രദിത ബാനർജ്ജി, ജോബ് കുര്യൻ, ഗൗരി ലക്ഷ്മി, ഷൈനു ആർ എസ് തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു.
പൂവച്ചൽ ഖാദർ, സന്തോഷ് വർമ്മ, റവ. ഡി ജെ അജിത് കുമാർ, രാജു ചേന്നാട്, ശ്രീപാർവ്വതി, അനൂപ് മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിർമ്മിച്ച ഈ ആൽബത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണർ മ്യൂസിക്247ആണ്.
കഴിഞ്ഞ നാല് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് മൂസിക് 247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൗണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കൻ അപാരത, ജോമോന്റെ സുവിശേഷങ്ങൾ, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂർ ഡെയ്സ്, ചാർലി, കമ്മട്ടിപ്പാടം, ഹൗ ഓൾഡ് ആർ യു, കിസ്മത്ത്,വിക്രമാദിത്യൻ, മഹേഷിന്റെ പ്രതികാരം, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.