കണ്ണൂർ: കുടുംബശ്രീ ക ളിൽ ന്യു ജനറേഷൻ പദ്ധതികൾ തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ലിറ്റിൽ ഫോറസ്റ്റ് ചാലഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂലമായ മാറ്റമാണ് സർക്കാർ കുടുംബശ്രീയിലൂടെ വരുത്താൻ ശ്രമിക്കുന്നത്.18 വയസിനു മുകളിൽ പ്രായമുള്ള യുവതികളെ ആകർഷിക്കുന്ന സംരഭങ്ങൾ നടപ്പിലാക്കും. സ്റ്റാർട്ട്അപ്പ് മോഡൽ പദ്ധതികളാണ് ഇനി കുടുംബശ്രീ വിഭാവനം ചെയ്യുന്നത്. അച്ചാറും നെയ്യപ്പവും മാത്രമല്ല വൻകിട സംരഭങ്ങളും ഇനി കുടുംബശ്രീ തുടങ്ങും.ഇതിനായി സോഫ്റ്റ് വെയർ എൻജിന യർമാരടക്കമുള്ളവരെ ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയംപര്യാപ്തത കൈവരിക്കേണ്ട കാലം കഴിഞ്ഞുവെന്നും 20 ലക്ഷം തൊഴിൽ അവസരങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സർക്കാരും ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അന്തരീക്ഷ മലിനീകരണം തടയുന്നതിനും സമൂഹവനവൽക്കരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ ജില്ല ലിറ്റിൽ ഫോറസ്റ്റ് ചലഞ്ച് പദ്ധതി, ചട്ടു കപ്പാറയിലെ ജില്ലാ പഞ്ചായത്ത് കേന്ദ്രമായ ആരുഡ ത്തിൽ തദ്ദേശ സ്വയംഭരണ - എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.

ലോകമെങ്ങും കാലവസ്ഥ രാഷ്ട്രീയം വ്യാപിപ്പിക്കുകയാണെന്നും ഭരണകൂടങ്ങളെ പോലും തകർക്കാൻ പോലും അതിന് ശേഷിയുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി കാർബൺ ന്യൂട്രൽപ്രദേശമായി വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിലാണ് കേരളത്തിലെ കാർബൺ വിമുക്ത ആദ്യത്തെ ജില്ലയായി മാറാൻ കണ്ണുർ ജില്ലാ പഞ്ചായത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

കണ്ണുർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയായി വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.കെ സുരേഷ് ബാബു, കെ.സരള ,എ വി അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.