കണ്ണുർ: സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും തദ്ദേശ സ്വയംഭരണ - എക്‌സൈസ് മന്ത്രിയുമായ എം.വി ഗോവിന്ദന്റെ മാതാവ് എം.വി മാധവി അമ്മ (93) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച്ച രാവിലെ 11.30 ന് മൊറാഴ കുളിച്ചാൽ പൊതുശ്മശാനത്തിൽ നടക്കും.

മറ്റു മക്കൾ: കമല, ശോഭ, കോമളം ( സിപിഎം ഏഴാംമൈൽ ബ്രാഞ്ച്) അനിത (മാനേജർ മൊറാഴ സഹകരണ ബാങ്ക് കല്യാശേരി ബ്രാഞ്ച്) പരേതനായ ശ്രീധരൻ 'മരുമക്കൾ: പി.കെ ശ്യാമള (മുൻ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ) ഉണ്ണികൃഷ്ണൻ (കോടല്ലുർ ) ഡോ.രഘുനാഥൻ (കോൾ മെട്ട) പരേതനായ ഒ.ഗോവിന്ദൻ ( ഏഴാംമൈൽ) കൂവനാരായണൻ. (മൊറാഴ ) സഹോദരങ്ങൾ: എം.വി രാഘവൻ നായർ, പരേതയായ നാരായണി