- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ.ഡി.എഫിന്റെ നേതാക്കൾ വരുമ്പോൾ തടയുന്നോ? എത്രകാലമാണെടാ തിരുവഞ്ചൂർ കൂടെയുണ്ടാവുക? ജനപ്രതിനിധികൾക്ക് കാണാൻ പറ്റില്ലെങ്കിൽ പിന്നെന്ത് പുല്ല് പൊലീസാടോ...? ജിഷ്ണുവിന്റെ കുടുംബത്തെ തടഞ്ഞത് ന്യായീകരിച്ച സർക്കാരിനും പാർട്ടിക്കും മറുപടിയായി പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറുന്ന എംവി ജയരാജന്റെ വീഡിയോ കാണിച്ച് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
കോഴിക്കോട്: മകന്റെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികൾക്കെതിരെ പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നതിൽ പ്രതിഷേധിക്കാൻ പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയിയേയും സംഘത്തേയും പൊലീസ് ബലപ്രയോഗത്തിലൂടെ നേരിട്ട സംഭവം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാണിപ്പോൾ. ഇതിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളുമൊക്കെ രംഗത്തെത്തുകയും ചെയ്തു. ഇത്തരത്തിൽ പൊലീസിനെതിരെ പ്രതിഷേധിക്കാൻ പാടില്ലെന്ന വാദവും സർക്കാരിനുവേണ്ടിയും പാർട്ടിക്കുവേണ്ടിയും പലരും ശക്തിയുക്തം വാദിക്കുകയാണ്. എന്നാൽ ഈ വാദത്തെ ഖണ്ഡിക്കാൻ സോഷ്യൽ മീഡിയ എടുത്തു കാട്ടുന്നത് മുമ്പ് പൊലീസ് സ്റ്റേഷനിൽ പൊലീസിനെ വിരട്ടുന്ന മുതിർന്ന സി.പി.എം നേതാവ് എംവി ജയരാജന്റെ വീഡിയോ ആണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അടുത്തിടെ ചുമതലയേറ്റ ജയരാജൻ പൊലീസിനെ വിറപ്പിക്കുന്ന രീതിയിൽ സ്റ്റേഷനിൽ വച്ച് പൊലീസിനെതിരെ ശക്തമായി പ്രതികരിക്കുന്ന ദൃശ്യങ്ങൾ ഇതോടെ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. പൊലീസ് ആസ്ഥാനത്ത് സമരങ്ങൾ പാടില്ലെന്നും അതിന് ശ്രമിച്ചവർ
കോഴിക്കോട്: മകന്റെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികൾക്കെതിരെ പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നതിൽ പ്രതിഷേധിക്കാൻ പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയിയേയും സംഘത്തേയും പൊലീസ് ബലപ്രയോഗത്തിലൂടെ നേരിട്ട സംഭവം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാണിപ്പോൾ.
ഇതിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളുമൊക്കെ രംഗത്തെത്തുകയും ചെയ്തു. ഇത്തരത്തിൽ പൊലീസിനെതിരെ പ്രതിഷേധിക്കാൻ പാടില്ലെന്ന വാദവും സർക്കാരിനുവേണ്ടിയും പാർട്ടിക്കുവേണ്ടിയും പലരും ശക്തിയുക്തം വാദിക്കുകയാണ്.
എന്നാൽ ഈ വാദത്തെ ഖണ്ഡിക്കാൻ സോഷ്യൽ മീഡിയ എടുത്തു കാട്ടുന്നത് മുമ്പ് പൊലീസ് സ്റ്റേഷനിൽ പൊലീസിനെ വിരട്ടുന്ന മുതിർന്ന സി.പി.എം നേതാവ് എംവി ജയരാജന്റെ വീഡിയോ ആണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അടുത്തിടെ ചുമതലയേറ്റ ജയരാജൻ പൊലീസിനെ വിറപ്പിക്കുന്ന രീതിയിൽ സ്റ്റേഷനിൽ വച്ച് പൊലീസിനെതിരെ ശക്തമായി പ്രതികരിക്കുന്ന ദൃശ്യങ്ങൾ ഇതോടെ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി.
പൊലീസ് ആസ്ഥാനത്ത് സമരങ്ങൾ പാടില്ലെന്നും അതിന് ശ്രമിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും ആയിരുന്നു സിപിഐ.എം നേതൃത്വവും സർക്കാരും ഉയർത്തിയ പ്രധാന വാദങ്ങൾ. എന്നാൽ പൊലീസ് സ്റ്റേഷൻ ജനങ്ങളുടേതാണെും പൊലീസിന്റെ സ്വകാര്യ സ്വത്തല്ലെന്നും ചൂണ്ടിക്കാട്ടി പൊലീസിനോട് കയർക്കുന്ന സിപിഐ.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജന്റെ പഴയ വീഡിയോ നവമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണിപ്പോൾ.
2013ൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരെ കാണാൻ അനുവദിക്കാത്ത പൊലീസ് നടപടിയെ വിമർശിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. സിപിഐ.എമ്മിന്റെ നിലവിലെ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, കെ.കെ രാഗേഷ് എംപി, എസ്.എഫ്.ഐയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എം വിജിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ജയരാജൻ പൊലീസിനോട് തട്ടിക്കയറുന്നത്.
'എൽ.ഡി.എഫിന്റെ നേതാക്കൾ വരുമ്പോൾ നിങ്ങൾ തടയുകയാണോ ലാത്തിയും തോക്കും കൊണ്ട് എത്രകാലമാണെടാ തിരുവഞ്ചൂർ കൂടിയുണ്ടാകുന്നതെന്നാണ്' ജയരാജൻ പൊലീസിനോട് ചോദിക്കുന്നത്. സ്റ്റേഷന്റെ ഗ്രിൽ തുറക്കാനാവശ്യപ്പെട്ട് പൊലീസിന് നേരെ പൊട്ടിത്തെറിക്കുകയാണ് നേതാവ്.
എൽ.ഡി.എഫിന്റെ ജില്ലാ നേതാക്കൾ വരുമ്പോൾ കാണിക്കില്ലെന്ന് പറയാൻ നിങ്ങളാരാണെന്നും ചോദിക്കുന്നുണ്ട്. പൊതുജനങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തുമ്പോഴേ ഈ നിയമങ്ങളൊക്കെയുള്ളോയെന്നും സഖാക്കൾക്ക് എപ്പോൾ വേണമെങ്കിലും സ്‌റ്റേഷനിൽ കയറി നിരങ്ങാമോയെന്നുമെല്ലാം ചോദിച്ചാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
ആറു പേർക്ക് മാത്രമേ ഡി.ജി.പിയെ കാണാൻ അനുവാദമുള്ളു എന്നാണ് ജിഷ്ണുവിന്റെ കടുംബത്തോട് പറഞ്ഞിരുന്നതെങ്കിൽ ഇവിടെ പൊലീസ് മൂന്ന് പേർക്കാണ് അനുമതി നൽകുന്നത്. എന്നാൽ 'മൂന്നാളല്ല അഞ്ചാൾ കേറും. ഇതൊന്നും നിന്റെ സ്വകാര്യ സ്വത്തല്ല, പൊലീസ് സ്റ്റേഷൻ ജനങ്ങൾക്ക് വേണ്ടിയാണെന്നും' എം.വി ജയരാജൻ പറയുന്നുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണത്തിൽ എത്തുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്ന സി.പി.എം നേതാക്കളുടെ ഇരട്ടത്താപ്പിനെ കളിയാക്കുന്ന കമന്റുകളും ഇതോടൊപ്പം നിറയുന്നു.