- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഓഫീസൽ നിന്നുള്ള ഉത്തരവുകൾക്ക് ആജ്ഞാശക്തി പോരാ; നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുമ്പോൾ പകരം എത്തുന്നത് സാക്ഷാൽ എംവി ജയരാജൻ; ഐഎഎസുകാരെ നിലക്ക് നിർത്തി ഭരണം സുഗമമാക്കാൻ നളിനി നെറ്റോയ്ക്ക് നിയോഗം; അഴിച്ചു പണി ഈ മാസമെന്ന് റിപ്പോർട്ടുകൾ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പ്രധാന ചുമതലക്കാരി അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ്. എസ് എം വിജയാനന്ദ് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുമ്പോൾ നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകും. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കരുത്ത് ചോരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിശക്തനായ സിപിഎമ്മുകാരനെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല ഏൽപ്പിക്കുകയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാന സമിതി അംഗം എം വിജയരാജനെ നിയമിക്കാൻ ധാരണ. അദ്ദേഹം ഉടൻ ചുമതലയേൽക്കുമെന്നാണു സൂചന. നിലവിൽ ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാനാണു ജയരാജൻ. ഇപ്പോൾ എം.ശിവശങ്കർ ആണ് ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി പദവിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിക്കുന്നത്. ഐടി സെക്രട്ടറി കൂടിയാണ് അദ്ദേഹം. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഈ മാസം 31 ന് വിരമിക്കുന്നതോടെ നളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പ്രധാന ചുമതലക്കാരി അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ്. എസ് എം വിജയാനന്ദ് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുമ്പോൾ നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകും. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കരുത്ത് ചോരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിശക്തനായ സിപിഎമ്മുകാരനെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല ഏൽപ്പിക്കുകയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാന സമിതി അംഗം എം വിജയരാജനെ നിയമിക്കാൻ ധാരണ. അദ്ദേഹം ഉടൻ ചുമതലയേൽക്കുമെന്നാണു സൂചന. നിലവിൽ ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാനാണു ജയരാജൻ.
ഇപ്പോൾ എം.ശിവശങ്കർ ആണ് ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി പദവിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിക്കുന്നത്. ഐടി സെക്രട്ടറി കൂടിയാണ് അദ്ദേഹം. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഈ മാസം 31 ന് വിരമിക്കുന്നതോടെ നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറിയാകും. ഈ സാഹചര്യത്തിലാണ് ജയരാജനെത്തുന്നത്. നിലവിൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ ദിനേശൻ പുത്തലേത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ്. ആഭ്യന്തര വകുപ്പുൾപ്പെടെയുള്ള കാര്യങ്ങൾ ദിനേശൻ പുത്തലേത്താണ് നോക്കുന്നത്. എന്നാൽ നളിനി നെറ്റോ പോകുന്നതോടെ മറ്റ് വകുപ്പുകളിൽ ഏകോപനം ഉണ്ടാകണം. ഇത് പരിഗണിച്ചാണ് ജയരാജനെ നിയമിക്കുന്നത്.
ഒൻപതു മാസമായി ഭരണം ഇഴഞ്ഞു നീങ്ങുകയാണെന്ന വിമർശനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉയർന്നിരുന്നു. തുടർന്നാണു ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ പാർട്ടി സെക്രട്ടേറിയറ്റിൽ ധാരണയായത്. മുൻപ് ഇടതു സർക്കാരുകൾ ഭരിച്ചപ്പോഴെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിൽ സിപിഎമ്മിന്റെ രണ്ടു നോമിനികൾ ഉണ്ടായിരുന്നു.വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ കെ.എൻ.ബാലഗോപാൽ പൊളിറ്റിക്കൽ സെക്രട്ടറിയും എസ്.രാജേന്ദ്രൻ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ഇ.കെ.നായനാരുടെ കാലത്തു പി.ശശി പൊളിറ്റിക്കൽ സെക്രട്ടറിയും ഇ.എൻ.മുരളീധരൻ നായർ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.
പുതിയ പ്രൈവറ്റ് സെക്രട്ടറി എത്തുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫയൽ നീക്കം ഉൾപ്പെടെ വേഗത്തിലാകുമെന്നാണു പാർട്ടി പ്രതീക്ഷ. വിജിലൻസ് നടപടികളിൽ പ്രതിഷേധിച്ചു പല ഫയലുകളിലും ഐഎഎസ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു കർശന നിർദ്ദേശം പോയാൽ ഇക്കാര്യത്തിലും മാറ്റമുണ്ടാകും. അതിന് വേണ്ടിയാണ് കണ്ണൂർ രാഷ്ട്രീയത്തിലെ കരുത്തന്മാരിൽ ഒരാളായ ജയരാജനെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിയോഗിക്കുന്നത്.
നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുന്നതോടെ അഴിച്ചു പണിയുണ്ടാകും. അതായത് അടുത്ത മാസം ഒന്നുമുതൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പൂർണ്ണ സമയം ജയരാജനുണ്ടാകും.