- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരുവിലിട്ട് പട്ടിയെ പോലെ തല്ലിയതൊക്കെ മറന്നു; അഞ്ച് പേരുടെ രക്തസാക്ഷിത്വവും ചരിത്ര പുസ്തകത്തിൽ; പരിയാരം എന്ന് കേട്ടാൽ ഞെട്ടിവിറച്ചിരുന്ന കാലം ഒക്കെ പഴങ്കഥ; എംവിആറിനെ സ്തുതിച്ച് മതിവരാതെ കണ്ണൂരിലെ സിപിഎം നേതാക്കൾ
പരിയാരം: കണ്ണൂരിൽ പിണറായി വിജയന്റെ നേതാവായിരുന്നു ഒരു കാലത്ത് സഖാവ് എംവി രാഘവൻ. മുസ്ലിംലീഗുമായി ബന്ധപ്പെട്ട നയരേഖാ വിവാദത്തിൽ രാഘവനെ പാർട്ടി പുകച്ചു പുറത്തുചാടിച്ചു. പിന്നെ ശത്രുവായി പ്രഖ്യാപിച്ചു. പിറകെ സഖാക്കളും. പല അക്രമ ശ്രമങ്ങളേയും രാഘവൻ അതിജീവിച്ചു. യുഡിഎഫ് ക്യാമ്പിലെത്തി സിഎംപിയുണ്ടാക്കി. കോൺഗ്രസ് മന്ത്രിസഭകളിൽ സഹകരണ മന്ത്രിയായി. പരിയാരത്ത് സഹകരണ മെഡിക്കൽ കോളേജും തുടങ്ങി. ഇതിനിടെ കൂത്തുപറമ്പിൽ രാഘവനെ തടയാൻ ഡിവൈഎഫ്‌ഐ എത്തി. അഞ്ച് രക്തസാക്ഷികളെ ഉണ്ടാക്കിയ പൊലീസ് വെടിവയ്‌പ്പായിരുന്നു അതിന്റെ ഫലം. എന്നാൽ കാലം കഴിയുമ്പോൾ എംവിആർ എന്ന എംവി രാഘവൻ സിപിഎമ്മിന് പ്രിയപ്പെട്ടവനാണ്. രാഘവന്റെ മരണ ശേഷം സിഎംപിയെ ഇടതു പക്ഷവുമായി സഹകരിക്കാനും തയ്യാറായി. അതുകൊണ്ട് തന്നെയാണ് ഈ പ്രശംസയിലേക്ക് കാര്യങ്ങളെത്തിയത്. സഹകരണ മേഖലയിൽ സ്വാശ്രയ മെഡിക്കൽ കോളജ് തുടങ്ങുന്നതിനെതിരെ എം വിരാഘവനുമായി ഒരുകാലത്തു യുദ്ധം പ്രഖ്യാപിച്ചു തെരുവിൽ വേട്ടയാടിയ സിപിഎം, എംവിആറിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ. പരിയാരം ക്യാംപസിലായിരുന്നു
പരിയാരം: കണ്ണൂരിൽ പിണറായി വിജയന്റെ നേതാവായിരുന്നു ഒരു കാലത്ത് സഖാവ് എംവി രാഘവൻ. മുസ്ലിംലീഗുമായി ബന്ധപ്പെട്ട നയരേഖാ വിവാദത്തിൽ രാഘവനെ പാർട്ടി പുകച്ചു പുറത്തുചാടിച്ചു. പിന്നെ ശത്രുവായി പ്രഖ്യാപിച്ചു. പിറകെ സഖാക്കളും. പല അക്രമ ശ്രമങ്ങളേയും രാഘവൻ അതിജീവിച്ചു. യുഡിഎഫ് ക്യാമ്പിലെത്തി സിഎംപിയുണ്ടാക്കി. കോൺഗ്രസ് മന്ത്രിസഭകളിൽ സഹകരണ മന്ത്രിയായി. പരിയാരത്ത് സഹകരണ മെഡിക്കൽ കോളേജും തുടങ്ങി. ഇതിനിടെ കൂത്തുപറമ്പിൽ രാഘവനെ തടയാൻ ഡിവൈഎഫ്‌ഐ എത്തി. അഞ്ച് രക്തസാക്ഷികളെ ഉണ്ടാക്കിയ പൊലീസ് വെടിവയ്‌പ്പായിരുന്നു അതിന്റെ ഫലം.
എന്നാൽ കാലം കഴിയുമ്പോൾ എംവിആർ എന്ന എംവി രാഘവൻ സിപിഎമ്മിന് പ്രിയപ്പെട്ടവനാണ്. രാഘവന്റെ മരണ ശേഷം സിഎംപിയെ ഇടതു പക്ഷവുമായി സഹകരിക്കാനും തയ്യാറായി. അതുകൊണ്ട് തന്നെയാണ് ഈ പ്രശംസയിലേക്ക് കാര്യങ്ങളെത്തിയത്. സഹകരണ മേഖലയിൽ സ്വാശ്രയ മെഡിക്കൽ കോളജ് തുടങ്ങുന്നതിനെതിരെ എം വിരാഘവനുമായി ഒരുകാലത്തു യുദ്ധം പ്രഖ്യാപിച്ചു തെരുവിൽ വേട്ടയാടിയ സിപിഎം, എംവിആറിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ. പരിയാരം ക്യാംപസിലായിരുന്നു ഈ കൗതുകക്കാഴ്ച. സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്ന ചടങ്ങിലാണ് എം വിരാഘവനു മേൽ പ്രശംസ ചൊരിഞ്ഞു സിപിഎം നേതാക്കൾ സംസാരിച്ചത്.
അധ്യക്ഷത വഹിച്ച ടി.വി.രാജേഷ് എംഎൽഎ, മെഡിക്കൽ കോളജ് ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയ മന്ത്രി കെ.കെ.ശൈലജ, മുഖ്യാതിഥി പി.കരുണാകരൻ എംപി തുടങ്ങിയവർ ഒരുപോലെ എംവിആറിനെ വാഴ്‌ത്തി. കേരളത്തിനു തന്നെ അഭിമാനവും അദ്ഭുതവുമായ സ്ഥാപനത്തിനു പിന്നിൽ എം വിരാഘവന്റെ ചടുലമായ കരങ്ങളായിരുന്നുവെന്നു മന്ത്രി അനുസ്മരിച്ചു. എംവിആറിനോടുള്ള നന്ദിയും കടപ്പാടും മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. അങ്ങനെ രാഘവൻ സിപിഎമ്മിന് വീണ്ടും പ്രിയപ്പെട്ടവനാകുന്നു.
സ്വാശ്രയ മെഡിക്കൽ കോളജിനെതിരായ സമരത്തിന്റെ ഭാഗമായാണ് 1994ൽ കൂത്തുപറമ്പിൽ, അന്നു മന്ത്രിയായിരുന്ന എം വിരാഘവനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. പൊലീസ് വെടിവയ്‌പ്പിൽ അഞ്ചു പ്രവർത്തകർ കൊല്ലപ്പെട്ടു. തുടർന്ന് എം വിരാഘവനെ ഉപരോധം പ്രഖ്യാപിച്ചു സിപിഎം നാടുനീളെ തടഞ്ഞു. എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ എം വിരാഘവന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽനിന്നു മെഡിക്കൽ കോളജ് പിടിച്ചെടുക്കാൻ സിപിഎം നടത്തിയ ബലപ്രയോഗവും സംഘർഷത്തിനിടയാക്കി.
പക്ഷേ അവസാനകാലത്ത് എം വിരാഘവനോട് സിപിഎം അടുത്തു. എംവിആറും മാനസികമായി സിപിഎമ്മിനൊപ്പമായിരുന്നു. മകൻ നികേഷ് കുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു തോറ്റു.