രാജ്യത്തെ ആശുപത്രികളെ ബന്ധിപ്പിച്ച് മുവാസലത്തിന്റെ  ബസ് റൂട്ടുകൾ ആരംഭിക്കുന്നു. അടുത്ത വർഷത്തോടെ റോയൽ ആശുപത്രിയെയും ഖൗല ആശുപത്രിയെയും സർവ്വീസിന്റെ ഭാഗമാക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ ആശുപത്രികളെ മാത്രമായുള്ള സർവ്വീസ് ആയിരിക്കില്ല ഇത്.

കൂടാതെ കരയെയും കടലിനെയും ബന്ധിപ്പിക്കുന്ന മസ്‌കത്ത്- ഷിനാസ്- കസബ് സർവ്വീസ് 24 മുതൽ ആരംഭിക്കും. നാഷണൽ ഫെറീസ് കമ്പനിയുമായി ചേർന്നാണ് സർവ്വീസ് നടത്തുക. ഷിനാസ് വരെ ബസിലും തുടർന്ന് എൻഎഫ്‌സിയുടെ ഫെറി സർവ്വീസിലുമാകും യാത്രക്കാരെ കൊണ്ടുപോവുക. ആഴ്‌ച്ചയിൽ ഇരുവശത്തേക്കുമായി നാല് സർവ്വീസുകളാകും ഉണ്ടാവുക.

ടിക്കറ്റ് നിരക്കുകളും ആനുകൂല്യങ്ങളും വരുദിവസങ്ങളിൽ പ്രഖ്യാപിക്കും.മസ്‌കത്തിൽ നിന്ന് ഖസബിയിലേക്ക് ഞായർ വ്യാഴം ദിവസങ്ങളിലാകും സർവ്വീസ്.അസൈബയിലെ ഇന്റർസിറ്റി ടെർമിനലിൽനിന്ന് 12.15 ന് സർവ്വീസ് ആരംഭിക്കും. ഷിനാസിൽ നിന്ന് നാലരക്ക് പുഖപ്പെടുന്ന ഫെറി രാത്രി ഏഴരയോടെ ഖസബിൽ എത്തും. ഖസബിൽ നിന്ന് ശനി ചൊവിവ ദിവസങ്ങളിലാണ് സർവ്വ്.