- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുവാസലാത്ത് പുതുതായി എട്ട് റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുന്നു;അൽ മബേല- അൽ മബേല സൗത് റൂട്ടിൽ സർവിസ് അടുത്തമാസം
മസ്‌കത്ത്: മുവാസലാത്ത് പുതുതായി എട്ട് റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുന്നു. ഇതിനായി 118 ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സിഇഒ അഹമ്മദ് അൽ ബലൂഷി മസ്‌കത്തിൽ പറഞ്ഞു. ഈ ബസുകൾ ലഭിച്ചശേഷമാകും പുതിയ എട്ടു റൂട്ടുകളിൽ സർവിസ് ആരംഭിക്കുക.പൊതുഗതാഗത മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ 350 പുതിയ ബസുകൾ വാങ്ങാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഇതിനൊപ്പം നിലവിലെ റൂട്ടുകളിൽ സർവിസ് വർധിപ്പിക്കുകയും ചെയ്യും. നിലവിൽ ആറു റൂട്ടുകളിലാണ് മുവാസലാത്ത് സർവിസ് നടത്തുന്നത്. ഏഴാമത്തെ റൂട്ടിൽ മാർച്ചിൽ സർവിസ് ആരംഭിക്കും. അൽ മബേല-അൽ മബേല റൂട്ടിലാകും ഏഴാമത്തെ സർവിസ്. റൂവി, അൽഖുവൈർ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് ഉപകാരപ്പെടുംവിധം ഈ സർവിസിനെ മറ്റു സർവിസുകളുമായി ബന്ധിപ്പിക്കും. ഈ ഏഴു സർവിസുകൾക്കും ഒപ്പം പുതുതായി എട്ടു സർവിസുകൾകൂടി തുടങ്ങുന്നതോടെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സിഇഒ പറഞ്ഞു.
മസ്‌കത്ത്: മുവാസലാത്ത് പുതുതായി എട്ട് റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുന്നു. ഇതിനായി 118 ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സിഇഒ അഹമ്മദ് അൽ ബലൂഷി മസ്‌കത്തിൽ പറഞ്ഞു. ഈ ബസുകൾ ലഭിച്ചശേഷമാകും പുതിയ എട്ടു റൂട്ടുകളിൽ സർവിസ് ആരംഭിക്കുക.പൊതുഗതാഗത മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ 350 പുതിയ ബസുകൾ വാങ്ങാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
ഇതിനൊപ്പം നിലവിലെ റൂട്ടുകളിൽ സർവിസ് വർധിപ്പിക്കുകയും ചെയ്യും. നിലവിൽ ആറു റൂട്ടുകളിലാണ് മുവാസലാത്ത് സർവിസ് നടത്തുന്നത്. ഏഴാമത്തെ റൂട്ടിൽ മാർച്ചിൽ സർവിസ് ആരംഭിക്കും. അൽ മബേല-അൽ മബേല റൂട്ടിലാകും ഏഴാമത്തെ സർവിസ്. റൂവി, അൽഖുവൈർ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് ഉപകാരപ്പെടുംവിധം ഈ സർവിസിനെ മറ്റു സർവിസുകളുമായി ബന്ധിപ്പിക്കും. ഈ ഏഴു സർവിസുകൾക്കും ഒപ്പം പുതുതായി എട്ടു സർവിസുകൾകൂടി തുടങ്ങുന്നതോടെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സിഇഒ പറഞ്ഞു.