മസ്‌ക്കറ്റ്: റമദാനിൽ മസ്‌ക്കറ്റിലെ സാഹ്വ ടവറിൽ നിന്ന് സോഹാർ പോർട്ടിലേക്ക് മുവാസലത്ത് സർവീസുകൾ നടത്തുമെന്ന് റിപ്പോർട്ട്. അടുത്താഴ്ച മുതൽ ദിവസം രണ്ടു ട്രിപ്പുകളാണ് മുവാസലത്ത് സോഹാർ പോർട്ടിലേക്ക് നടത്തുക. നോമ്പുകാലത്ത് സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്നതിനാണ് സർവീസുകൾ പുതുതായി ആരംഭിക്കുകയെന്ന് മുവാസലത്ത് വ്യക്തമാക്കി.