- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തവർഷം മുതൽ യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ്; ഓൺലൈൻ സേവനക്കാർക്ക് പ്രതിമാസ പ്രതിവാര നിരക്കുകൾ; കുട്ടികൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക നിരക്ക്; ഒമാനിലെ മുവാസലാത്ത് സേവനങ്ങൾ സ്മാർട്ടാകുന്നു
മസ്‌കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന്റെ സേവനങ്ങൾ ആധുനികവത്കരിക്കുന്ന നടപടികളുടെ ഭാഗമായി അടുത്ത വർഷം മുതൽ യാത്രക്കാർക്കായി ഓൺലൈൻ ടിക്കറ്റിങ് സൗകര്യം ഏർപ്പെടുത്തുമെന്ന് സിഇഒ അഹ്മദ് ബിൻ അലി അൽ ബലൂഷി പറഞ്ഞു. ഓൺലൈൻ സംവിധാനത്തിൽ പ്രത്യേക പ്രതിവാര പ്രതിമാസ നിരക്കുകൾ ഏർപ്പെടുത്തും. കുട്ടികൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക നിരക്കുകളും ഉണ്ടാകും. ഭിന്നശേഷിയുള്ളവരുടെ യാത്ര സൗജന്യമാക്കാനും പദ്ധതിയുണ്ട്. മസ്‌കത്തിൽനിന്ന് ദുഃഖമിലേക്കാണ് പുതിയ സർവിസ് ആരംഭിക്കും. ഇത് ഈ വർഷത്തിന്റെ അവസാനപാദത്തിൽ ആരംഭിക്കാനാണ് പദ്ധതി. മുവാസലാത്ത് ആരംഭിക്കുമ്പോൾ പ്രഖ്യാപിച്ചിരുന്നതുപോലെ മസ്‌കത്തിലെ എല്ലാ പ്രാദേശിക റൂട്ടുകളിലും ഈ വർഷം ബസ് സർവിസ് ആരംഭിച്ചുകഴിഞ്ഞു. അധിക റൂട്ടായാണ് ദുഃഖമിലേക്ക് സർവിസ് തുടങ്ങുന്നത്. 118 ബസുകൾ കൂടി വൈകാതെ മുവാസലാത്ത് നിരയിലത്തെും. ഇതിൽ 85 ബസുകൾ നഗരത്തിന് അകത്തുള്ള സർവിസുകൾക്കാകും വിനിയോഗിക്കുക. 33 ബസുകൾ മറ്റു നഗരങ്ങളിലേക്കുള്ള സർവിസുകൾക്കും ഉപയോഗിക്കും. കമ്പനിയുടെ 2020 മുതൽ 2040
മസ്‌കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന്റെ സേവനങ്ങൾ ആധുനികവത്കരിക്കുന്ന നടപടികളുടെ ഭാഗമായി അടുത്ത വർഷം മുതൽ യാത്രക്കാർക്കായി ഓൺലൈൻ ടിക്കറ്റിങ് സൗകര്യം ഏർപ്പെടുത്തുമെന്ന് സിഇഒ അഹ്മദ് ബിൻ അലി അൽ ബലൂഷി പറഞ്ഞു. ഓൺലൈൻ സംവിധാനത്തിൽ പ്രത്യേക പ്രതിവാര പ്രതിമാസ നിരക്കുകൾ ഏർപ്പെടുത്തും. കുട്ടികൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക നിരക്കുകളും ഉണ്ടാകും. ഭിന്നശേഷിയുള്ളവരുടെ യാത്ര സൗജന്യമാക്കാനും പദ്ധതിയുണ്ട്.
മസ്‌കത്തിൽനിന്ന് ദുഃഖമിലേക്കാണ് പുതിയ സർവിസ് ആരംഭിക്കും. ഇത് ഈ വർഷത്തിന്റെ അവസാനപാദത്തിൽ ആരംഭിക്കാനാണ് പദ്ധതി. മുവാസലാത്ത് ആരംഭിക്കുമ്പോൾ പ്രഖ്യാപിച്ചിരുന്നതുപോലെ മസ്‌കത്തിലെ എല്ലാ പ്രാദേശിക റൂട്ടുകളിലും ഈ വർഷം ബസ് സർവിസ് ആരംഭിച്ചുകഴിഞ്ഞു. അധിക റൂട്ടായാണ് ദുഃഖമിലേക്ക് സർവിസ് തുടങ്ങുന്നത്. 118 ബസുകൾ കൂടി വൈകാതെ മുവാസലാത്ത് നിരയിലത്തെും. ഇതിൽ 85 ബസുകൾ നഗരത്തിന് അകത്തുള്ള സർവിസുകൾക്കാകും വിനിയോഗിക്കുക. 33 ബസുകൾ മറ്റു നഗരങ്ങളിലേക്കുള്ള സർവിസുകൾക്കും ഉപയോഗിക്കും.
കമ്പനിയുടെ 2020 മുതൽ 2040 വരെയുള്ള വികസന പദ്ധതികൾ വൈകാതെ
പ്രഖ്യാപിക്കു മെന്നും സിഇഒ അറിയിച്ചു. അടുത്തവർഷം സർവിസ് ആരംഭിക്കുന്ന റൂട്ടുകൾ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഉടനുണ്ടാകും. പ്രധാന റൂട്ടുകളിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന് ശേഷമാകും ഉപ റൂട്ടുകളിൽ സർവിസ് ആരംഭിക്കുക. 40 ബസുകളാണ് നിലവിൽ മസ്‌കത്ത് നഗരത്തിൽ സർവിസ് നടത്തുന്നത്. 37 ബസുകൾ മസ്‌കത്തിന് പുറത്തേക്കും ഓടുന്നുണ്ട്. ആറ് പ്രധാന റൂട്ടുകളിലാണ് നിലവിൽ സർവിസ് നടത്തുന്നത്.