മുംബൈ: അണ്ടർ-17 ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ യുവനിരക്ക് സച്ചിൻ തെണ്ടുൽക്കറുടെ വിജയാശംസ. വീഡിയോയിലൂടെയാണ് സച്ചിൻ ആശംസകൾ നേർന്നത്. ഇന്ത്യയുടെ സ്വപ്ന നിമിഷം യാഥാർത്ഥ്യമാക്കാനാണ് സച്ചിൻ യുവനിരയോട് പറയുന്നത്. 'മത്സരങ്ങൾ ആസ്വദിച്ച് കളിക്കുക. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. സ്വപ്നങ്ങൾ സത്യമാകും' സച്ചിൻ പറയുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയും നേരത്തെ ടീമിന് ആശംസ നേർന്നിരുന്നു. മക്കളേ...നിങ്ങൾ പോയി ജയിച്ചു വരൂ...എന്നിട്ട് ഇന്ത്യയുടെ അഭിനമാവൂ എന്നായിരുന്നു കോലിയുടെ ആശംസ.

ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യ ആദ്യമായാണ് ബൂട്ടണിയുന്നത്. രാത്രി എട്ടു മണിക്ക് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളി.