രു വീടിന്റെ സ്വപ്നം വെറും ഒരു സ്വപ്നം മാത്രമായി 

കണ്ണീരിന്റെ മേഘങ്ങൾ എന്റെ മനസ്സിൽ തേങ്ങി നിന്നു.
വിയർപ്പിൽ കുതിർത്തു പണം താങ്കൾക്ക് നൽകുമ്പോൾ
ഒരു ആശയുടെ കിരണം എന്നെ മെല്ലേ തലോടി.

വർഷങ്ങൾ നീങ്ങി.
ഞാൻ സ്വപ്നങ്ങൾ നെയ്തു.
കാതോർത്തു നിന്നു ഞാൻ
എന്റെ സ്വപ്നങ്ങൾ വിരിയാൻ.

പണിതീരാത്ത വീട് കണ്ട്
എന്റെ ഓരോ ചുവടുകൾ തകർന്നുപോയി.
തങ്ങളുടെ വാക്കുകൾ കാറ്റത്തു പറന്നു പോയി.
പേരുകേട്ട നിർമ്മാതാവ്
എവിടേ പോയി തങ്ങളുടെ പേരും വാക്കുകളും?

മരുഭൂമി ഒരു ആശാ തൻ മേഘങ്ങൾ,
മഴത്തുള്ളികളെയും കൊണ്ട് പരന്ന് പോയി എത്രയോ ദൂരേയ്ക്ക്.

ചിരകാല സ്വപ്നം ഒരു ദുര സ്വപ്നം മാത്രമായി!