- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യവംശത്തോട് മാപ്പ്....; ഈ മഹാപാപത്തിൽ നിന്ന് ഒരു ഭാഗം ഞാനും പങ്കിടുന്നു; ബാർ കോഴയുടേയും രാജിവെക്കലിന്റേയും ഉത്സവക്കാഴ്ചകളിലേക്ക് പോകുന്നവരെ ചിലത് ഓർമിപ്പിച്ച് മോഹൻലാലിന്റെ ബ്ലോഗ്
ഉത്തരവാദിത്തങ്ങൾ ഓർമ്മപ്പെടുത്തിയും മാപ്പു പറഞ്ഞും മോഹൻലാലിന്റെ ബ്ലോഗ്.'ഈ വിശപ്പിന് മുന്നിൽ മാപ്പ്' എന്ന തലക്കെട്ടിൽ എഴുതിയ ബ്ലോഗിലാണ് എല്ലാവരും ഉത്തരവാദിത്വം മറന്നുപോയി എന്ന് ലാൽ ഓർമ്മിപ്പിക്കുന്നത്. മാലിന്യത്തിൽ നിന്നും ഭക്ഷണം എടുത്ത് കഴിക്കുന്ന ആദിവാസി ബാലന്മാരുടെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയും ചിത്രവും വിഷയമാക്കിയാ
ഉത്തരവാദിത്തങ്ങൾ ഓർമ്മപ്പെടുത്തിയും മാപ്പു പറഞ്ഞും മോഹൻലാലിന്റെ ബ്ലോഗ്.'ഈ വിശപ്പിന് മുന്നിൽ മാപ്പ്' എന്ന തലക്കെട്ടിൽ എഴുതിയ ബ്ലോഗിലാണ് എല്ലാവരും ഉത്തരവാദിത്വം മറന്നുപോയി എന്ന് ലാൽ ഓർമ്മിപ്പിക്കുന്നത്. മാലിന്യത്തിൽ നിന്നും ഭക്ഷണം എടുത്ത് കഴിക്കുന്ന ആദിവാസി ബാലന്മാരുടെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയും ചിത്രവും വിഷയമാക്കിയാണ് ബ്ലോഗ് എഴുത്ത്.
സ്വന്തം ആവാസസ്ഥലത്ത് നിന്നും നഗരത്തിലേക്ക് ഇറങ്ങിവന്ന് നഗരത്തിന്റെ ഉച്ഛിഷ്ടവും മാലിന്യവും ഭക്ഷിച്ച് ജീവിക്കേണ്ട ഈ കുട്ടികളേ കുറിച്ചുള്ള വാർത്തയും ചിത്രവും..അത് കണ്ടത് മുതൽ എന്റെ മനസ്സ് അസ്വസ്ഥമായി എന്ന് ലാൽ പറയുന്നു. ആദിവാസികൾക്കൊപ്പം വിവിധ സിനിമയുടെ ഭാഗമായി പ്രവർത്തിച്ച കാലങ്ങളേയും ലാൽ ബ്ലോഗിൽ അനുസ്മരിക്കുന്നുണ്ട്. ആദിവാസികൾക്ക് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികളും പണവും എവിടെ പോയി. ഭരിക്കുന്ന മന്ത്രിമാർ മുതൽ ഞാനടക്കമുള്ള സാധാരണ പൗരന്മാർവരെ ഇതിൽ കുറ്റക്കാരാണ്. തെറ്റുകാരാണ്. നമുക്കാർക്കും ആത്മാർത്ഥയില്ല. മനുഷ്യന് വേണ്ടി നിലകൊള്ളുന്ന നിയമവും മനസ്സും നമുക്കില്ല.
ഈ വിഷയത്തിൽ എന്ന വേദനയോടെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു വാർത്ത വന്നിട്ടും അതിന്റെ പേരിൽ ഒരു വലിയ ഞെട്ടലോ ബഹളമോ ഒന്നും നമുക്കിടയിൽ ഉണ്ടായില്ല എന്നതാണ് അത്. വാർത്തയെ മറന്ന് നാം തിരഞ്ഞെടുപ്പിന്റെയും ബാർ കോഴയുടേയും, രാജിവെക്കലിന്റേയും ഉത്സവക്കാഴ്ചകളിലേക്ക് പോയി. എല്ലാകാര്യങ്ങളിലും ഇടപെട്ട് സമൂഹത്തിന്റെ മനസ്സാക്ഷിയെ വരെ മാറ്റിമറിക്കുന്ന നവമാദ്ധ്യമങ്ങളും വലിയ ശ്രദ്ധ ചെലുത്തിയില്ല. പരിഹാസങ്ങളും പരദൂഷണങ്ങളും വ്യക്തിഹത്യകളും മാത്രമാണോ നാം ഷെയർ ചെയ്യാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് ലാൽ ചോദിക്കുന്നു.
മാലിന്യം ഭക്ഷണമാക്കുന്ന ആദിവാസി ബാലന്മാരുടെ ഈ ചിത്രത്തിനും വാർത്തയ്ക്കും മുന്നിൽ മനുഷ്യനെന്ന നിലയിലും മലയാളി എന്ന നിലയിലും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആളെന്ന നിലയിലും ഞാൻ ലജ്ജിച്ച്, കുറ്റബോധത്തോടെ തലതാഴ്‌ത്തി കണ്ണീരണിഞ്ഞ് നിൽക്കുന്നു. ഈ മഹാപാപത്തിൽ നിന്ന് ഒരു ഭാഗം ഞാനും പങ്കിട്ടെടുക്കുന്നു. മനുഷ്യവംശത്തോട് മാപ്പ് പറയുന്നു.. എന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.